netravathy express-sucide attempt-tamil young man-killed

കൊച്ചി : കായംകുളത്തിനു സമീപം നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിയില്‍ സ്വയം തീകൊളുത്തിയ തമിഴ്‌നാട് സ്വദേശി മരിച്ചു.

തമിഴ്‌നാട് വെല്ലൂര്‍ രാജാഗണപതി നഗറില്‍ ശ്രീനിവാസന്റെ മകന്‍ എസ്. നിവാസാണു (24) മരിച്ചത്.

എറണാകുളം മെഡിക്കല്‍ സെന്ററില്‍ ഉച്ചയോടെയാണു മരണം സംഭവിച്ചത്.

കഴിഞ്ഞ 16നു നേത്രാവതി എക്‌സ്പ്രസിലെ ശുചിമുറിയില്‍ സ്വയം തീകൊളുത്തിയ നിവാസിനെ ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിലും തുടര്‍ന്നു ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ച ശേഷമാണു മെഡിക്കല്‍ സെന്ററിലെത്തിച്ചത്.

60 ശതമാനത്തോളം പൊള്ളലേറ്റ നിവാസിന്റെ നില ഗുരുതരമായി തുടരുകയായിരുന്നു.

Top