തിരുവനന്തപുരം:തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട നേത്രാവതി എക്സ്പ്രസിന്റെ ബോഗികള്‍ വേര്‍പ്പെട്ടു. തിരുവനന്തപുരം പേട്ടയില്‍ വച്ചാണ് ബോഗികള്‍ വേര്‍പ്പെട്ടത്. അപകടം ഒഴിവായത് തലനാരിഴയ്ക്ക്.
എന്‍ജിനും ബി6 വരെയുള്ള ബോഗികളും കുറച്ചുദൂരം മുന്നോട്ടുപോയി. കപ്ലറില്‍ വന്ന തകരാറാണ് ബോഗികള്‍ വേര്‍പെടാന്‍ കാരണമായത്.
സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ബോഗികള്‍ തിരികെ ഘടിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.