സൗദി : ഭീകരതയെ താന്‍ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് സക്കീര്‍ നായിക്. തനിക്കെതിരെ നടക്കുന്നത് മാധ്യമ വിചാരണയാണെന്നും അദ്ദേഹം ആരോപിച്ചു.
ജനങ്ങളെ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കരുതെന്നും മാധ്യമങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടു. ചാവേര്‍ ആക്രമണം ഇസ്ലാമിന്റെ ഏറ്റവും വലിയ രണ്ടാമത്തെ പാപമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ യുദ്ധമുറ എന്ന നിലയില്‍ ചാവേര്‍ അക്രമങ്ങളെ ചില മുസ്‌ലിം പണ്ഡിതര്‍ അംഗീകരിച്ചിട്ടുണ്ടെന്നും സാക്കിര്‍ നായിക് പറഞ്ഞു.
നിരപരാധികളെ കൊല്ലുന്നത് കുറ്റകരമാണെന്നും സമാധാനം ആഹ്വാനം ചെയ്യുന്നവയാണ് തന്റെ പ്രഭാഷണങ്ങളെന്നും സാക്കിര്‍ നായിക് പറഞ്ഞു
.മാധ്യമങ്ങള്‍ തന്റെ നിലപാടുകള്‍ വളച്ചൊടിക്കുകയാണെന്നും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന ഏത് അന്വേഷണവും ആയി സഹകരിക്കാന്‍ തയ്യാറാണെന്നും സാക്കിര്‍ നായിക് പറഞ്ഞു
വാര്‍ത്താസമ്മേളനത്തില്‍ പ്രകോപനപരം ആയ ചോദ്യങ്ങള്‍ ഉന്നയിയിച്ച ചില മാധ്യമ പ്രവര്‍ത്തകരും സാകിര്‍ നായിക്കും തമ്മില്‍ വാക്കേറ്റം ഉണ്ടായി.
താന്‍ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വാദമുഖങ്ങളോട് എഡിറ്റ് ചെയ്യാത്ത അത്തരം ദൃശ്യങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അത് പ്രദര്‍ശിപ്പിക്കാന്‍ സാക്കിര്‍ നായിക് മാധ്യമങ്ങളെ വെല്ലുവിളിച്ചു
25 വര്‍ഷമായി താന്‍ മതപ്രഭാഷണം നടക്കുന്നുണ്ട്. താന്‍ സമാധാനത്തിന്റെ സന്ദേശ വാഹകനാണ്. അന്യായമായി ഒരാളെ കൊല ചെയ്താല്‍ ലോകത്തെ മനുഷ്യരെ മുഴുവന്‍ കൊല ചെയ്തതിന് തുല്യമാണെന്ന് പറയുന്ന ഒരേയൊരു വിശുദ്ധ ഗ്രന്ഥം ഖുര്‍ആനാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.തനിക്കെതിരെ 30 ആരോപണങ്ങള്‍ ഉണ്ടെന്നും അതിനുള്ള മറുപടി പെന്‍ഡ്രൈവില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൈപ്പില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദി കിട്ടത്തതിനാല്‍ മാധ്യമങ്ങളോട് സംസാരിക്കുന്നത് നേരത്തെ രണ്ട് തവണ മാറ്റി വെച്ചിരുന്നു.