never wanted to become Uttar Pradesh CM says Shivpal Yadav

ഗാസിയാബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നു സമാജ് വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശിവ്പാല്‍ യാദവ്.

മുലായത്തിന്റെ ആജ്ഞാനുവര്‍ത്തിയാകാന്‍ മാത്രമാണ് തന്റെ ആഗ്രഹമെന്നും അതനുസരിച്ചേ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നും ശിവ്പാല്‍ പറഞ്ഞു.

മുഖ്യമന്ത്രിയാകണമായിരുന്നെങ്കില്‍ 2003ല്‍തന്നെ അതുസാധിക്കുമായിരുന്നു. എന്നാല്‍, അന്ന് മുലായത്തെ പിന്താങ്ങുകയാണ് ചെയ്തത്. സംസ്ഥാന അധ്യക്ഷന്‍ ആയാലും അല്ലെങ്കിലും മുലായത്തിന്റെ അനുസരണയുള്ള ഭടനാകാനാണ് ഇഷ്ടമെന്നും ശിവ്പാല്‍ യാദവ് പറഞ്ഞു.

യാദവ് രഷ്ട്രീയപോര് കനക്കുന്നതിനിടെയാണ് ശിവ്പാല്‍ യാദവിന്റെ തുറന്നുപറച്ചില്‍.

Top