Never withdraw resign says K Babu

കൊച്ചി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ രാജി പിന്‍വലിക്കില്ലെന്ന് കെ ബാബു. കോടതിവിധി നോക്കിയായിരുന്നില്ല തന്റെ തീരുമാനം. ഹൈക്കോടതി വിധിക്ക് കാത്തുനില്‍ക്കാതെയാണ് രാജിനടപടികളുമായി മുന്നോട്ട് പോയതെന്നും ബാബു പറഞ്ഞു.

കോടതി ഉത്തരവില്‍ സന്തോഷമുണ്ട്. സാധാരണ പൗരന് കിട്ടേണ്ട പരിരക്ഷ കിട്ടാത്തതു കൊണ്ട് ഹൈക്കോടതിയെ സമീപിച്ചു. ടിവി കാണുന്നതിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും കേസ് ഫയല്‍ ചെയ്യാവുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബാര്‍ കോഴക്കേസില്‍ കെ.ബാബുവിനെതിരേ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. കോടതി വിധിക്കെതിരെ ബാബു നല്‍കിയ ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് രണ്ടു മാസത്തെ സ്റ്റേ ജസ്റ്റിസ് ഉബൈദ് അനുവദിച്ചത്. പത്തു ദിവസത്തിനകം വിജിലന്‍സ് ഡയറക്ടറോട് ബാബുവിനെതിരായ ത്വരിത അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Top