പത്തു ദിവസം കൊണ്ടു പുതിയ ക്രെറ്റ കൈയ്യടക്കിയത് 14,366 ബുക്കിംഗ്

hyundai-creta

മെയ് അവസാന വാരം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതാണ് രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റ. എന്നാല്‍ പത്തു ദിവസം കൊണ്ടു പുതിയ ക്രെറ്റ കൈയ്യടക്കിയത് 14,366 ബുക്കിംഗാണ്. 9.43 ലക്ഷം രൂപയില്‍ തുടങ്ങും ക്രെറ്റയുടെ എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന ക്രെറ്റ ഡീസല്‍ വകഭേദത്തിന് വില 15.03 ലക്ഷം രൂപയുമാണ്. ആറു വകഭേദങ്ങളാണ് ക്രെറ്റയില്‍ ഒരുക്കിയിരിക്കുന്നത്. E, E പ്ലസ്, S, SX, SX (ഇരട്ട നിറം), SX(O) വകഭേദങ്ങളാണ് ഹ്യുണ്ടായി ക്രെറ്റയില്‍.

1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് എസ്‌യുവിയുടെ വരവ്. 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 88.7 bhp കരുത്തുത്പാദിപ്പിക്കും. യഥാക്രമം 121 bhp, 126 bhp എന്നിങ്ങനെയാണ് 1.6 ലിറ്റര്‍ പെട്രോള്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളുടെ കരുത്തുത്പാദനം. 1.4 ലിറ്റര്‍ എഞ്ചിനില്‍ ഇടംപിടിക്കുന്നത് ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. അതേസമയം 1.6 ലിറ്റര്‍ എഞ്ചിന്‍ പതിപ്പുകളില്‍ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

ഏഴു നിറങ്ങളാണ് എസ്‌യുവിയില്‍. വൈറ്റ്, ഓറഞ്ച്, സില്‍വര്‍ ബ്ലൂ, റെഡ്, വൈറ്റ്/ബ്ലാക് (ഇരട്ടനിറം), ഓറഞ്ച്/ബ്ലാക് (ഇരട്ടനിറം) എന്നീ നിറങ്ങളില്‍ മോഡല്‍ ലഭ്യമാകും.

Top