പരിഷ്‌കരിച്ച 2018 റെനോ ക്വിഡ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി

രിഷ്‌കരിച്ച പുതിയ 2018 റെനോ ക്വിഡ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 2.66 ലക്ഷം രൂപ മുതലാണ് പുതിയ റെനോ ക്വിഡിന് വിപണിയില്‍ വില (എക്സ്ഷോറൂം ദില്ലി). എട്ടു വകഭേദങ്ങളാണ് പുതിയ റെനോ ക്വിഡില്‍ ലഭ്യമാവുക. 2.66 ലക്ഷം മുതല്‍ 4.59 ലക്ഷം രൂപ വരെ നീളും ക്വിഡിന്റെ വില നിലവാരം. ഫിയറി റെഡ്, പ്ലാനറ്റ് ഗ്രെയ്, മൂണ്‍ലൈറ്റ് സില്‍വര്‍, ഐസ് കൂള്‍ വൈറ്റ്, ഔട്ട്ബാക്ക് ബ്രോണ്‍സ് നിറങ്ങള്‍ ക്വിഡില്‍ ലഭ്യമാണ്.

ഫോഗ്ലാമ്പുകള്‍, പൂര്‍ണ്ണ വീല്‍ കവറുകള്‍ ബോഡി നിറമുള്ള ബമ്പറുകള്‍ എന്നിവയെല്ലാം 2018 ക്വിഡിന്റെ പുതുമകളില്‍പ്പെടും. വശങ്ങളില്‍ കമ്പനി നല്‍കിയിട്ടുള്ള ക്വിഡ് ബ്രാന്‍ഡിംഗ് ഹാച്ച്ബാക്കിന് കൂടുതല്‍ പക്വത സമ്മാനിക്കുന്നു. മിററുകള്‍ക്ക് കറുപ്പാണ് നിറം. ക്രോം ഡോര്‍ ഹാന്‍ഡിലുകള്‍, പിന്‍നിര യാത്രക്കാര്‍ക്ക് വേണ്ടിയുള്ള 12V ചാര്‍ജ്ജിംഗ് സോക്കറ്റ്, ഓപ്ഷനല്‍ 7.0 ഇഞ്ച് MediaNav ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഇന്റഗ്രേറ്റഡ് റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയവയെല്ലാം മോഡലിന്റെ അകത്തളത്തിലുള്ള വിശേഷങ്ങളില്‍പെടും.

പവര്‍ സ്റ്റീയറിംഗ്, എഞ്ചിന്‍ ഇമൊബിലൈസര്‍, മൂന്ന് – നാല് സ്പീഡ് മാനുവല്‍ എസി, പവര്‍ വിന്‍ഡോ, ട്രാഫിക് അസിസ്റ്റ്, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, എമര്‍ജന്‍സി ലോക്കിംഗ് റിട്രാക്ടര്‍ തുടങ്ങിയ ഫീച്ചറുകള്‍ ഏറ്റവും ഉയര്‍ന്ന ക്വിഡ് വകഭേദത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നിലവിലുള്ള 0.8 ലിറ്റര്‍, 1.0 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനുകള്‍ തന്നെയാണ് 2018 റെനോ ക്വിഡിലും തുടരുന്നത്. 800 സിസി എഞ്ചിന്‍ പതിപ്പ് 52 bhp കരുത്തും 72 Nm torque ഉം പരമാവധി സൃഷ്ടിക്കും. അതേസമയം 999 സിസി എഞ്ചിന് 67 bhp കരുത്തും 91 Nm torque ഉം സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ഹാച്ച്ബാക്കില്‍ ലഭ്യമാണ്.

Top