പുതിയ 219 ഗ്രഹങ്ങള്‍ കണ്ടെത്തി, അതില്‍ 10 എണ്ണത്തില്‍ ജീവന് സാധ്യത

ന്യൂയോര്‍ക്ക്: പുതിയ 219 ഗ്രഹങ്ങളെ നാസയുടെ കെപ്ലര്‍ ദൗത്യം വഴി കണ്ടെത്തി.

ഇവയില്‍ ഭൗമസദൃശ്യമായ 10 ഗ്രഹങ്ങളില്‍ ജീവന്റെ തുടിപ്പുകള്‍ കാണാനുള്ള സാധ്യത ഏറെയാണെന്നും, ഭൂമിയുടേതിന് സമാനമായ വലിപ്പവും അന്തരീക്ഷവുമുള്ള ഇവിടെ ജീവന്റെ തുടിപ്പുകള്‍ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നാസ പ്രസ്താവന കുറിപ്പില്‍ അറിയിച്ചു.

ഭൗമസദൃശ്യമായ ഗ്രഹങ്ങളാണെന്ന് മാത്രമല്ല, അവ മാതൃ നക്ഷത്രത്തെ പരിക്രമണം ചെയ്യന്നത് വാസയോഗ്യ മേഖലയിലാണെന്നതും പ്രതീക്ഷയുണര്‍ത്തുന്നു.

സൗരയുഥത്തിന് വെളിയില്‍ ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ കണ്ടെത്താന്‍ 2009 ല്‍ വിക്ഷേപിച്ച ടെലിസ്‌കോപ്പാണ് കെപ്ലെര്‍.

Top