ബ്ലാക്ക്‌ബെറിയുടെ നല്ല കാലം വീണ്ടും തെളിഞ്ഞും. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്ന പ്രൈവ് സ്മാര്‍ട്ട് ഫോണ്‍ ക്ലിക്കായതോടെയാണ് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഇടക്കാലത്ത് മങ്ങിയ നിറം ബ്ലാക്ക്‌ബെറി തിരിച്ചു പിടിച്ചത്.
ആന്‍ഡ്രോയിഡ് ഫോണുകളുടെ വിപണി തിരിച്ചറിഞ്ഞതോടെ ബ്ലാക്ക്‌ബെറി കൂടുതല്‍ ആന്‍ഡ്രോയ്ഡ് അധിഷ്ഠിത സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഇപ്പോള്‍.
മൂന്നു സ്മാര്‍ട്ട് ഫോണുകളാണ് ബ്ലാക്ക്‌ബെറി ഉടന്‍ തന്നെ വിപണിയിലെത്തിക്കുക. നിയോണ്‍, ആര്‍ഗോണ്‍, മെര്‍ക്കുറി എന്നീ കോഡ് നെയ്മുകളിലാണ് ഇവ ഇപ്പോള്‍ അറിയപ്പെടുന്നത്.
ഇടത്തരം ബജറ്റ് ഫോണാണ് നിയോണ്‍. 3ജി. ബി റാമും 16ജി. ബി സ്റ്റോറേജ് സ്‌പേസുമുണ്ടാകും. ക്വിക്ക് ചാര്‍ജ് സംവിധാനമുള്ള 2610 എം. എ. എച്ചാണ് ബാറ്ററി. 13 എം. പി ഫ്രണ്ട് കാമറയും 8 എം. പി മുന്‍വശകാമറയുമുണ്ട്. ആര്‍ഗോണിന് 5.5 ഇഞ്ച് എച്ച്. ഡി ഡിസ്‌പ്ലേ സ്‌ക്രീനാണുള്ളത്. 4 ജി. റാം 32 ജി. ബി. സ്റ്റോറേജ് സ്‌പേസ്. ഇപ്പോള്‍ മേല്‍ത്തരം ഫോണുകളില്‍ ഉപയോഗിക്കുന്ന സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസറുമുണ്ടാകും.
ക്വിക്ക് ചാര്‍ജ് സംവിധാനമുള്ള 3000 എം. എ. എച്ച് ബാറ്ററി; 21 എം.പി പിന്‍വശ കാമറ, 8എം. പി മുന്‍കാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍. ഫിംഗര്‍ പ്രിന്റ് സ്‌കാനറുള്ള ഈ ഫോണില്‍ യു.എസ്. ബി. ടൈപ്പ് സി പോര്‍ട്ടാണുള്ളത്.
അവസാന മോഡലായ മെര്‍ക്കുറിയില്‍ ബ്ലാക്ക്‌ബെറി ഇപ്പോള്‍ വിപണിയിലുള്ള പ്രൈവിലേതു പോലെ കീ ബോര്‍ഡ് കൂടി ഉണ്ടാകും. അടുത്ത വര്‍ഷമാദ്യത്തോടെയാണ് ഈ ഫോണ്‍ വിപണിയിലെത്തുക.