റോം: ഇറ്റലിയില്‍ വീണ്ടും ശക്തമായ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തി. ഭൂചലനത്തെ തുടര്‍ന്ന്
പള്ളികളുള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. നോര്‍ഷ്യയിലെ സെന്റ് ബനഡിക്ട് ബസലിക്കയും ഭൂകമ്പത്തില്‍ തകര്‍ന്നു.
ഞായറാഴ്ച രാവിലെ 7.41 ഓടെയായിരുന്നു സംഭവം. തെക്ക്കിഴക്കന്‍ പെരുജിയക്കു 68 കിലോമീറ്റര്‍ കിഴക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രദേശത്ത് മൂന്നു ദിവസങ്ങള്‍ക്കുമുമ്പ് ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.