നേരിട്ടുള്ള ക്ലാസുകള്‍ക്ക് അനുമതി നൽകി അബുദാബി

അബുദബി: അബുദബിയിലെ എല്ലാ സ്‌കൂളുകളിലും പുതിയ അധ്യയനവര്‍ഷത്തില്‍ നേരിട്ടുള്ള ക്ലാസുകള്‍ക്ക് അനുമതി. ആഗസ്ത് അവസാനത്തോടെയാണ് ക്ലാസുകൾ ആരംഭിക്കുന്നത്. എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയാണ് അനുമതി നൽകിയത്. അബുദബിയിലെ പല സ്‌കൂളുകളും കഴിഞ്ഞ ഫെബ്രുവരിയില്‍ തന്നെ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിച്ചിരുന്നു.

അതേസമയം, വീട്ടിലിരുന്ന് ഓണ്‍ലൈനായി പഠിക്കാന്‍ താല്‍പര്യപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അതിനുള്ള സംവിധാനം തുടരുമെന്നും സമിതി അറിയിച്ചു. അബുദാബിയിലെ സ്‌കൂളുകളിലെ 70 ശതമാനം കുട്ടികളും പുതിയ അധ്യയന വര്‍ഷത്തില്‍ ക്ലാസുകളില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയ ദുരന്തനിവാരണ സമിതി ചൂണ്ടിക്കാട്ടി.

Top