ജൂഡിക്കു പിന്നാലെ പ്ലേ സ്റ്റോര്‍ ആപ്ലിക്കേഷനുകളില്‍ പുതിയ മാല്‍വെര്‍

കാലിഫോര്‍ണിയ: ജൂഡിക്കു പിന്നാലെ പ്ലേ സ്റ്റോറില്‍ പുതിയ മാല്‍വെറിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്ലേ സ്റ്റോറിലെ എണ്ണൂറിലധികം ആപ്ലിക്കേഷനുകളില്‍ സേവ്യര്‍ എന്ന മാല്‍വെറിന്റെ സാന്നിധ്യമുണ്ടെന്നാണു കണ്ടെത്തല്‍.

ട്രെന്‍ഡ് ലാബ്‌സ് ഇന്റലിജന്‍സാണ് മാല്‍വെര്‍ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഫോട്ടോ മാനിപ്പുലേറ്റര്‍, വാള്‍പേപ്പര്‍, റിംഗ്‌ടോണ്‍ ചേഞ്ചര്‍ തുടങ്ങിയ ആപ്ലിക്കേഷനുകളിലാണ് സേവ്യറിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്.

രണ്ടു വര്‍ഷത്തിലധികമായി സേവ്യര്‍ മാല്‍വെര്‍ പ്ലേ സ്റ്റോറിലുണ്ടെന്നാണ് ട്രെന്‍ഡ് ലാബ്‌സ് പറയുന്നത്. ഈ മാല്‍വെറിന്റെ സാന്നിധ്യമുള്ള ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യുകവഴി ആന്‍ഡ്രോയിഡ് ഉപകരണത്തില്‍ കയറ്റി കൂടുതല്‍ മാല്‍വെറുകളെ ഡൗണ്‍ലോഡ് ചെയ്യാന്‍ സേവ്യറിനു കഴിയും. പെട്ടെന്നു തിരിച്ചറിയപ്പെടാത്ത തരത്തിലാണ് സേവ്യറിനെ വികസിപ്പിച്ചിരിക്കുന്നത്.

ജൂഡിയെ അപേക്ഷിച്ച് വളരെ അപകടകാരിയാണ് സേവ്യര്‍, പ്ലേ സ്റ്റോറില്‍ 41 ആപ്ലിക്കേഷനുകളിലായിരുന്നു ജൂഡിയുടെ സമീപ്യമുണ്ടായിരുന്നത്. ഇതേത്തുടര്‍ന്ന് ആ ആപ്പുകള്‍ നീക്കംചെയ്യുകയും ചെയ്തു.

Top