പാകിസ്ഥാന്റെ കളികള്‍ ഇന്ത്യയില്‍ നടക്കില്ല; മുന്നറിയിപ്പുമായി കരസേന മേധാവി

പാകിസ്ഥാന്റെ കളികളൊന്നും ഇനി ഇന്ത്യയില്‍ നടക്കില്ല. മുന്നറിയിപ്പുമായി കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നര്‍വാനെ. കരസേന മേധാവിയായി ചുമതലയേറ്റതിന് പിന്നാലെയാണ് പാക്കിസ്ഥാന് താക്കീത് നല്‍കിയിരിക്കുന്നത്.

ഭീകരത ദേശീയ നയമാക്കിയ രാജ്യമാണ് പാകിസ്ഥാനെന്ന് മനോജ് മുകുന്ദ് നര്‍വാനെ പറഞ്ഞു. പാക് താത്പര്യങ്ങള്‍ ലക്ഷ്യം കാണാന്‍ അനുവദിക്കില്ലെന്നും കരസേനാ മേധാവി വ്യക്തമാക്കി. അതേസമയം അതിര്‍ത്തിക്കപ്പുറമുള്ള ഭീകരവാദ കേന്ദ്രങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. പാക് നീക്കങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ സൈന്യം സജ്ജമാണ്. ലോകം ഒന്നാകെ നേരിടുന്ന പ്രശ്നമാണ് ഭീകരവാദമെന്നും കരസേന മേധാവി പറഞ്ഞു.

ജനറല്‍ ബിപിന്‍ റാവത്ത് കരസേന മേധാവി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയതിന് ശേഷമാണ് നര്‍വാനെ ചുമതലയേറ്റത്. ബിപിന്‍ റാവത്ത് സംയുക്ത സേന മേധാവിയായി നാളെ ചുമതലയേല്‍ക്കും

Top