new-arrivals innova-crysta-launched;price 13.84 to 20.7

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ടൊയോട്ടയുടെ ജനപ്രിയ എം യു വി ഇന്നോവയുടെ പുതിയ മോഡല്‍ ക്രിസ്റ്റ പുറത്തിറങ്ങി. 13.84 ലക്ഷം രൂപ മുതല്‍ 20.78 ലക്ഷം രൂപ വരെയാണു മുംബൈ എക്‌സ് ഷോറൂം വിലകള്‍. രണ്ടു ഡീസല്‍ എന്‍ജിന്‍ വകഭേദവുമായിട്ടാണ് പുതിയ ഇന്നോവ ക്രിസ്റ്റ എത്തിയിരിക്കുന്നത്. ഡല്‍ഹിയിലൊഴിച്ച് രാജ്യത്തെ എല്ലാ ഭാഗങ്ങളിലെ ഡീലര്‍ഷിപ്പുകളിലും പുതിയ ഇന്നോവ ലഭിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
പഴയ 2.5 ലിറ്റര്‍ എന്‍ജിനു പകരം പുതിയ 2.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനും വാഹനത്തിലുണ്ട്. മാനുവല്‍ കൂടാതെ ഓട്ടോമാറ്റിക്ക് വകഭേദവുമുണ്ടെന്നത് ക്രിസ്റ്റയുടെ പ്രത്യേകതയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പതിമൂന്നാമത് ഓട്ടോ എക്‌സ്‌പൊയിലായിരുന്നു ക്രിസ്റ്റ ഇന്ത്യയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ടത്. കൂടുതല്‍ മൈലേജും കരുത്തും നല്‍കുന്ന പുതുക്കിയ എന്‍ജിനും നൂതന സൗകര്യങ്ങളുമായാണ് പുതിയ ഇന്നോവ എത്തിയത്. പൂര്‍ണമായും പുതിയ പ്ലാറ്റ്‌ഫോമില്‍ നിര്‍മ്മിച്ച എംയുവിക്ക് പഴയതിനെക്കാള്‍ 180 എംഎം നീളവും 60 എംഎം വീതിയും 45 എംഎം പൊക്കവും കൂടുതലുണ്ട്. വീല്‍ബെയ്‌സിനു മാറ്റമില്ല. മേജര്‍ മോഡല്‍ ചേഞ്ച് (എം എം സി) എന്നു പേരിട്ട പദ്ധതിയുടെ ഭാഗമായാണ് ‘ഇന്നോവ’യുടെ രൂപമാറ്റമെന്ന് കമ്പനി വിശദീകരിക്കുന്നു.

പഴയ ഇന്നോവയുടെ ഉത്പാദനം അവസാനിപ്പിച്ചിട്ടാണ് കമ്പനി ക്രിസ്റ്റ പുറത്തിറക്കുന്നത്. ടൊയോട്ടയുടെ തന്നെ സെഡാനുകളായ കാംറിയില്‍ നിന്നും ആള്‍ട്ടിസില്‍ നിന്നും പ്രചോദിതമാണ് ക്രിസ്റ്റയുടെ മുന്‍ഭാഗത്തിന്റെ ഡിസൈന്‍. ഹെഡ്‌ലൈറ്റുമായി ചേര്‍ത്തുവെച്ചിരിക്കുന്ന വലിയ ഹെക്‌സാഗണല്‍ ഗ്രില്‍, വലിയ ഫോഗ്‌ലാമ്പ് എന്നിവയാണ് മുന്‍ഭാഗത്തെ പ്രധാന പ്രത്യേകതകള്‍. അടിമുടി മാറ്റങ്ങളുണ്ട് ഇന്നോവയുടെ അകംഭാഗത്തിന്. ഡ്യുവല്‍ ടോണ്‍ അപ്‌ഹോള്‍സ്റ്ററി, അലുമിനിയം, വുഡന്‍ ട്രിമ്മുകള്‍, ഡ്യുവല്‍ടോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴിഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍ഭാഗത്തെ പ്രത്യകതകളാണ്.

Top