മാറ്റങ്ങളുമായി പുതിയ ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുന്നു

ford

ധാരാളം മാറ്റങ്ങള്‍ വരുത്തി പുതിയ ആസ്‌പെയര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുന്നു. ആസ്‌പെയറിനു പിന്നാലെ പുതിയ ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റിനെയും ഫോര്‍ഡ് ഇന്ത്യയില്‍ ഇറക്കുന്നുണ്ട്. ജൂണില്‍ ഇവ രണ്ടും ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം. ഡിസൈന്‍ പരിഷ്‌കാരങ്ങളാണ് ഇരു കാറുകളിലും മുഖ്യം. ഇത്തവണ അകത്തളത്തിലെ ഫീച്ചറുകളിലും പുതുമകളുണ്ട്.

ഫെയ്‌സ്‌ലിഫ്റ്റിന്റെ പിന്‍ബമ്പര്‍ കമ്പനി പരിഷ്‌കരിച്ചിട്ടുണ്ട്. ബമ്പറിന് ഇരുവശത്തും പുതിയ വെന്റുകള്‍ കാണാം. ടെയില്‍ലാമ്പുകളിലും ചെറിയ പുതുമ അനുഭവപ്പെടും. പതിവിന് വിപരീതമായി ബൂട്ടില്‍ ക്രോം അലങ്കാരം തെല്ലുമില്ല. ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് നിറം കറുപ്പ്. പുതിയ SYNC3 ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ആസ്‌പൈര്‍ ഫെയ്‌സ്‌ലിഫ്റ്റിലുണ്ടാകും.

facelift

facelift

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും. ഇതെല്ലാമുണ്ടെങ്കിലും ഫെയ്‌സ്‌ലിഫ്റ്റില്‍ ക്യാബിന്‍ വിശാലത കൂടിയിട്ടില്ലെന്നാണ് സൂചന. 95 bhp കരുത്തും 140 Nm torque ഉം എഞ്ചിന്‍ പരമാവധി ഉത്പാദിപ്പിക്കും. ഇതിനു പുറമെ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ആസ്‌പൈര്‍ ഫെയ്സ്ലിഫ്റ്റില്‍ പ്രതീക്ഷിക്കാം. 99 bhp കരുത്തും 215 Nm torque ഉത്പാദിപ്പിക്കുന്നതാകും ഡീസല്‍ എഞ്ചിന്‍. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇരു എഞ്ചിന്‍ പതിപ്പുകളിലും സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങും. പെട്രോള്‍ എഞ്ചിനില്‍ ഓപ്ഷനല്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ലഭിക്കുമെന്നാണ് വിവരം.

Top