അഗളി: അട്ടപ്പാടിയില്‍ വീണ്ടും നവജാതശിശു മരണം. ചെമ്മണ്ണൂര്‍ ഊരിലെ ബിജു- ബിന്ദു ദമ്പതികളുടെ നാലാമത്തെ കുട്ടിയാണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മുലപ്പാല്‍ നല്കി ഉറക്കിയ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ രാവിലെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ കോട്ടത്തറ സ്‌പെഷാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി അപ്പോഴേക്കും മരിച്ചിരുന്നു.
കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും, ആരോഗ്യവകുപ്പിന്റെയും അംഗനവാടിയുടേയും പരിപൂര്‍ണ പരിചരണത്തിലായിരുന്നു അമ്മയും കുഞ്ഞുമെന്നും സിഡിപിഒ ശോഭന പറഞ്ഞു.