കൊച്ചി: പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. രണ്ട് ദിവസം മാത്രം പ്രായം തോന്നിക്കുന്ന കുഞ്ഞിനെയാണ് കൊച്ചിയിലെ ഇടപ്പള്ളി പള്ളിനടയില്‍ ഉപേക്ഷിച്ചത്. പള്ളിയുടെ സമീപത്തുള്ള പാരിഷ് ഹാളിനടുത്ത് കുഞ്ഞിനെ ഉപേക്ഷിക്കുന്ന യുവാവിന്റെയും യുവതിയുടേയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി എളമക്കര പൊലീസ് അന്വേഷണം തുടങ്ങി.