തിരുവനന്തപുരം: ആരോഗ്യ മേഖലയില്‍ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് സംസ്ഥാനത്തെ 80 ശതമാനം കാന്‍സര്‍ രോഗികള്‍ക്കും ചികിത്സയൊരുക്കാന്‍ പൊതുമേഖലയെ പ്രാപ്തമാക്കുന്ന പ്രഖ്യാപനങ്ങള്‍ അടങ്ങിയതാണ് ബജറ്റ്.
മലബാര്‍ കാന്‍സര്‍ സെന്ററിനെ ആര്‍സിസി നിലവാരത്തിലേക്ക് ഉയര്‍ത്തും. എല്ലാ മെഡിക്കല്‍ കോളജുകളിലും ഓങ്കോളജി വിഭാഗം ഏര്‍പ്പെടുത്തും.
കൊച്ചിയില്‍ പുതിയ കാന്‍സര്‍ സെന്റര്‍ ആരംഭിക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
എല്ലാ താലൂക്ക് ആശുപത്രികളിലും ഹൃദയാരോഗ്യ ചികില്‍സാ വിഭാഗവും ട്രോമാകെയര്‍ സംവിധാനവും ഏര്‍പ്പെടുത്തും. 550 ഡോക്ടര്‍മാരുടേയും 1385 നഴ്‌സുമാരുടേയും 876 പാരാമെഡിക്കല്‍ സ്റ്റാഫിന്റേയും പോസ്റ്റുകള്‍ സൃഷ്ടിച്ചു.
പൊതു ആരോഗ്യസര്‍വീസിന് 1685 കോടിയും മാനസികാരോഗ്യത്തിന് 17 കോടിയും പ്രഖ്യാപിച്ചു. അടിയന്തര ചികില്‍സ ഏര്‍പ്പെടുത്താന്‍ ഊബര്‍ മാതൃകയില്‍ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പറഞ്ഞു.