കാരാട്ട് ഫൈസലിന് പകരം പുതിയ സ്ഥാനാര്‍ഥിയായി

കൊടുവള്ളി: കൊടുവള്ളി നഗരസഭയിലേക്കുള്ള സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് കാരാട്ട് ഫൈസലിനെ നീക്കണമെന്ന സി.പി.എം നിര്‍ദേശത്തോടെ പുതിയ സ്ഥാനാര്‍ഥിയെ നിര്‍ത്തി ഐ.എന്‍.എല്‍. ഐ.എന്‍.എല്‍ നഗരസഭാ ജനറല്‍ സെക്രട്ടറി ഒ.പി റഷീദായിരിക്കും 15-ാം ഡിവിഷന്‍ ചുണ്ടപ്പുറത്ത് നിന്നും മത്സരിക്കുക. കാരാട്ട് ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം വിവാദമായതോടെ നേതൃത്വം അടിയന്തര യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് ഒ.പി റഷീദിനെ മത്സരിപ്പിക്കാന്‍ ധാരണയായത്.

ഫൈസലിന്റെ സ്ഥാനാര്‍ഥിത്വം എതിരാളികള്‍ വലിയ വിവാദമാക്കിയതോടെയാണ് ഫൈസലിനെ നീക്കണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി ഐ.എന്‍.എല്ലിനോട് ആവശ്യപ്പെട്ടത്. കാരാട്ട് ഫൈസലിനോട് മത്സര രംഗത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടതായി ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറി സി.പി നാസര്‍കോയ തങ്ങള്‍ പറഞ്ഞു.

Top