ന്യൂഡല്‍ഹി: സാമ്പത്തിക ക്രമക്കേടില്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ കേസെടുത്തു.
ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കുേമ്പാള്‍ റെയില്‍വേ കാറ്ററിംഗ് കരാര്‍ സ്വകാര്യ ഹോട്ടലിനു നല്‍കി എന്ന കേസിലാണ് ലാലുവിനും ഭാര്യ റാബ്‌റി ദേവിക്കും മകന്‍ തേജസ്വി യാദവിനുമെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
ജെ ഡി യു നേതാവ് നിതീഷ് കുമാര്‍ ബി ജെ പി യെ കൂട്ടു പിടിച്ച് ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ലാലുവിനെതിരെ പുതിയൊരു കേസ് വന്നിരിക്കുന്നത്.
ബി.ജെ.പിയുടെ പിന്തുണയോടെ നിതീഷ് കുമാറിനെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ബീഹാര്‍ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ലാലു പ്രസാദ് പറഞ്ഞിരുന്നു.