‘ഷവോമി’ കമ്പനിയുടെ നൂറ്റിഇരുപത്തി മൂന്നാമത്തെ ഉത്പന്നം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്.
ക്ലാസ്സിക് ഇന്റലിജന്റ് ഫിംഗര്‍പ്രിന്റ് ഡോര്‍ ലോക് എന്നാണ് കമ്പനി ഇതിന് പേരിട്ടിരിക്കുന്നത്. പുതിയ ഡിവൈസിന്റെ വില ഏകദേശം 16,687 രൂപയാണ്.
പുതിയ ഡിവൈസിന്റെ ഏറ്റവും വലിയ സവിശേഷത ഫിംഗര്‍ പ്രിന്റ് തിരിച്ചറിയുന്ന സ്‌കാനറാണ്.
ശക്തമായ ആന്റി ലോക്കിങ് ശേഷിയോടു കൂടി എത്തുന്ന ഡോര്‍ ലോക്കില്‍ നാല് വ്യത്യസ്തങ്ങളായ അണ്‍ലോക്കിങ് രീതികള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി പറഞ്ഞു.
ഫിംഗര്‍ പ്രിന്റ്, ബ്ലൂടൂത്ത് വഴി കണക്ട് ചെയ്തിട്ടുള്ള മൊബൈല്‍ ആപ്പ്, പാസ്സ്‌വേഡ് ഇന്‍പുട്ട്, സാധാരണ കീ എന്നിവയാണ് ഡോര്‍ തുറക്കാനുള്ള നാല് വ്യത്യസ്ത മാര്‍ഗങ്ങള്‍.
പത്ത് വര്‍ഷത്തിന് മുകളില്‍ പ്രവര്‍ത്തനം നിലനിര്‍ത്താനുള്ള ശേഷി ഇതിന്റെ ഹാന്‍ഡിലിന് ഉണ്ടെന്ന് കമ്പനി പറഞ്ഞു.
ഫിംഗര്‍ പ്രിന്റ് സെന്‍സറില്‍ ലൈവ് ഫിംഗര്‍ പ്രിന്റ് ചിപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷിതമായ മറ്റൊരു സ്ഥലത്താണ് ഡേറ്റ സൂക്ഷിക്കുന്നത്.
വളരെ കൂടിയതും കുറഞ്ഞതുമായ താപനിലകളിലും പ്രവര്‍ത്തിക്കാന്‍ കഴിയും വിധമാണ് ക്ലാസ്സിക് ഇന്റലിജന്റ് ഫിംഗര്‍പ്രിന്റ് ഡോര്‍ ലോക്കിന്റെ ഡിസൈന്‍. കൂടാതെ സ്ഥിരമായി ഉപയോഗിക്കുന്നവരെ വേഗത്തില്‍ തിരിച്ചറിയാനുള്ള ശേഷിയും ഉണ്ട്.
അലാറത്തോട് കൂടിയാണ് ഡോര്‍ലോക് എത്തുന്നത്. പതിനഞ്ച് തവണ ശ്രമിച്ചിട്ടും ഉപയോക്താവിന് ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ലിങ്കില്‍ അലാറം പെട്ടെന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങും.
മോഷ്ടാക്കളോ മറ്റോ ഡോര്‍ലോക് തകര്‍ക്കാന്‍ ശ്രമിച്ചാലും അലാറം അടിക്കും. പാസ്സ് വേഡും 6 ഡിജിറ്റ് കോഡും നല്‍കിയും ഉപയോക്താവിന് ഡോര്‍ലോക് ഉപയോഗിക്കാം.
മറ്റാരെങ്കിലും കാണുന്നത് തടയുന്ന 16 ഡിജിറ്റ് വിര്‍ച്വല്‍ പാസ്സ് വേഡും ഉപയോഗിക്കാം.