തിരുവനന്തപുരം:എല്‍ഡിഎഫ് മന്ത്രിസഭയില്‍ സിപിഐയില്‍ നിന്ന് ഇ ചന്ദ്രശേഖരന്‍, പി തിലോത്തമന്‍. വി എസ് സുനില്‍കുമാര്‍, കെ രാജു എന്നിവര്‍ മന്ത്രിമാരാകും. നാലുപേരും ആദ്യമായാണ് മന്ത്രിമാരാകുന്നത്.വി ശശി ഡെപ്യൂട്ടി സ്പീക്കറാകും
കാനം രാജേന്ദ്രനാണ് പാര്‍ട്ടി തീരുമാനം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.പുതുമുഖങ്ങള്‍ക്ക് പരിഗണന കൊടുക്കുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് കാനം പറഞ്ഞു. എംഎല്‍എമാരില്‍ പരിചയ സമ്പന്നരായ മറ്റ് നേതാക്കളുടെ പിന്തുണ ഇവര്‍ക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വി എസ് സുനില്‍കുമാര്‍: തൃശൂരില്‍ നിന്ന് വിജയിച്ചു. കഴിഞ്ഞ തവണ കയ്പമംഗലത്ത് നിന്ന് എംഎല്‍എ. സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമാണ്. എഐഎസ്എഫിന്റെയും എഐവെഎഫിന്റെയും ഭാരവാഹിയായിരുന്നു.
ഇ ചന്ദ്രശേഖരന്‍: കാഞ്ഞങ്ങാട് നിന്ന് രണ്ടാം തവണയാണ് വിജയിക്കുന്നത്. സിപിഐ നിയമസഭാ കക്ഷി ഉപനേതാവായിരുന്നു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവംഗവും സംസ്ഥാന ട്രഷററുമാണ്. കാസര്‍കോട് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
പി തിലോത്തമന്‍: ചേര്‍ത്തലയില്‍ തുടര്‍ച്ചയായ മൂന്നാം തവണയും വിജയിച്ചു. സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൌണ്‍സില്‍ അംഗവും ആയി പ്രവര്‍ത്തിച്ചു. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹി.
അഡ്വ. കെ രാജു: തുടര്‍ച്ചയായി മൂന്നാംതവണ പുനലൂരില്‍ നിന്ന് എംഎല്‍എ. 2006ലും 2011ലും വിജയം. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന കൌണ്‍സില്‍അംഗം, ബികെഎംയു ദേശീയകൌണ്‍സില്‍അംഗം. ജില്ലാപഞ്ചായത്ത് കുളത്തൂപ്പുഴ ഡിവിഷന്‍അംഗം എന്നീ നിലയില്‍ പ്രവര്‍ത്തിച്ചു.
ഡെപ്യൂട്ടി സ്പീക്കറാകുന്ന വി ശശി ചിറയിന്‍കീഴ് എംഎല്‍എയാണ്. രണ്ടാംവട്ടമാണ് എംഎല്‍എയാകുന്നത്. 1987 ല്‍ മന്ത്രി പി കെ രാഘവന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 26 വര്‍ഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചു. 1980ല്‍ വ്യവസായ വാണിജ്യവകുപ്പില്‍ ജോയിന്റ് ഡയരക്ടറായി. ഹാന്റ്‌ലൂം ആന്റ് ടെക്‌സ്‌റ്റൈല്‍ ഡയരക്ടറായി.