ബുള്ളറ്റുകള്‍ക്ക് അനുയോജ്യമായ ഏറ്റവും പുതിയ ക്രാഷ് ഗാര്‍ഡുകളെ അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്. റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് സ്റ്റാന്‍ഡേര്‍ഡ്, ഇലക്ട്ര, ക്ലാസിക് മോഡലുകള്‍ക്ക് വേണ്ടി കമ്പനി പ്രത്യേകം നിര്‍മ്മിച്ച ഏഴു പുതിയ ക്രാഷ് ഗാര്‍ഡുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.
സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, ബ്ലാക് സ്റ്റീല്‍ ഫിനിഷുകളില്‍ പുതിയ റോയല്‍ എന്‍ഫീല്‍ഡ് ക്രാഷ് ഗാര്‍ഡുകള്‍ ലഭ്യമാണ്. വീഴ്ചയില്‍ മോട്ടോര്‍സൈക്കിളിനും റൈഡര്‍ക്കും ഒരുപോലെ സുരക്ഷയൊരുക്കാന്‍ ക്രാഷ് ഗാര്‍ഡുകള്‍ക്ക് സാധിക്കും. എന്‍ഫീല്‍ഡിന്റെ പുതിയ ക്രാഷ് ഗാര്‍ഡുകളില്‍ ചിലത് പരിചയപ്പെടാം.
എയര്‍ഫ്‌ളൈ
മൂന്നു സ്ലാറ്റ് ശൈലിയുള്ള എയര്‍ഫ്‌ളൈ ക്രാഷ് ഗാര്‍ഡ് ബുള്ളറ്റിന് കൂടുതല്‍ കുലീനത സമര്‍പ്പിക്കും. ഭാരം മറ്റു ക്രാഷ് ഗാര്‍ഡുകളെക്കാള്‍ കൂടുതല്‍. എയര്‍ഫ്‌ളൈ ക്രാഷ് ഗാര്‍ഡിന് വില 3,450 രൂപ.
എന്നാല്‍ ഇതിനൊരു മറുവശവും കൂടിയുണ്ട്. സാധാരണ ബുള്ളറ്റുകളില്‍ പതിവായി കണ്ടു വരുന്ന ഇത്തരം ക്രാഷ് ഗാര്‍ഡുകള്‍ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ നീണ്ടു വിടര്‍ന്നു നില്‍ക്കുന്ന എയര്‍ഫ്‌ളൈ ക്രാഷ് ഗാര്‍ഡുകളില്‍ പോറലേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.
ഒക്ടഗോണ്‍
എട്ടു കോണുകളുള്ള ക്രാഷ് ഗാര്‍ഡാണിത്. എയര്‍ഫ്‌ളൈ അപേക്ഷിച്ചു ഒക്ടഗോണ്‍ ക്രാഷ് ഗാര്‍ഡിന് ഭാരം നന്നെ കുറവാണ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് നിരയ്ക്കാണ് ഈ ക്രാഷ് ഗാര്‍ഡ് ഏറ്റവും അനുയോജ്യം. ഒക്ടഗോണ്‍ ക്രാഷ് ഗാര്‍ഡിന് വില 2,300 രൂപ.
ലളിതമായ ഡിസൈനും ഒതുക്കവുമാണ് ഇതിന്റെ പ്രത്യേകത.
ട്രപീസിയം
കാല്‍മുട്ടുകള്‍ക്ക് ഭേദപ്പെട്ട സുരക്ഷ ഒരുക്കാന്‍ ട്രപീസിയം ക്രാഷ് ഗാര്‍ഡിന് സാധിക്കും. മാത്രമല്ല മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ട്രപീസിയം ക്രാഷ് ഗാര്‍ഡ് അവകാശപ്പെടുന്നുണ്ട്. ട്രപീസിയം ക്രാഷ് ഗാര്‍ഡുകളാണ് വിപണിയിലുള്ള മിക്ക ബൈക്കുകളിലും ഇടംപിടിക്കാറ്.
വീതി കുറവായതു കൊണ്ടു ക്രാഷ് ഗാര്‍ഡിന് ഭാരവും തീരെയില്ല. വില 2,100 രൂപ.
സ്‌ട്രെയിറ്റ് ബാര്‍
ക്രാഷ് ഗാര്‍ഡുകളുടെ ഏറ്റവും അടിസ്ഥാന രൂപം. വശങ്ങളിലേക്ക് മറിഞ്ഞാല്‍ മാത്രമെ സ്‌ട്രെയിറ്റ് ബാര്‍ ക്രാഷ് ഗാര്‍ഡ് മോട്ടോര്‍സൈക്കിളിന് സംരക്ഷണം ഒരുക്കുക. എന്നാല്‍ പലപ്പോഴും സ്‌ട്രെയിറ്റ് ബാറുകള്‍ അനധികൃത ആഫ്റ്റര്‍മാര്‍ക്കറ്റ് ആക്‌സസറിയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്. വില 1,800 രൂപ.