new dcc-presidents in congress-vm sudheeeran’s statement

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ പുനഃസംഘടന നടത്തിയത് ഗ്രൂപ്പ് സമവാക്യങ്ങള്‍ നോക്കിയല്ലെന്നു കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. മെറിറ്റ് അടിസ്ഥാനമാക്കിയാണ് ഡിസിസികള്‍ പുനഃസംഘടിപ്പിച്ചത്.

ഗ്രൂപ്പിനു അപ്പുറം കാര്യക്ഷമതയാണ് പുനഃസംഘടനയ്ക്ക് മാനദണ്ഡമാക്കിയത്. പുതിയ ഡിസിസി പ്രസിഡന്റുമാര്‍ പാര്‍ട്ടിക്ക് കരുത്ത് പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എഐസിസി തീരുമാനം അംഗീകരിക്കുന്നതായും കൂടുതല്‍ ഊര്‍ജത്തോടെ മുന്നോട്ടു പോകുമെന്നും സുധീരന്‍ വ്യക്തമാക്കി.

നിലവിലെ ഡിസിസി പ്രസിഡന്റുമാരുടെ പ്രവര്‍ത്തനം മികച്ചതായിരുന്നു. കഴിവും കാര്യക്ഷമതയും മാനദണ്ഡമാക്കിയാണ് പുതിയ പ്രസിഡന്റുമാരെ നിയമിച്ചത്. താഴെ തട്ടിലും പുനഃക്രമീകരണം വേണമെന്നും സുധീരന്‍ പറഞ്ഞു.

പാര്‍ട്ടിയെ സമരസംഘടന ആക്കുന്ന തരത്തിലാണ് താഴെതട്ടില്‍ പുനഃക്രമീകരണം നടത്തേണ്ടതെന്നും സുധീരന്‍ പറഞ്ഞു.

ഇന്നലെയാണ് 14 ഡിസിസി പ്രസിഡന്റുമാരെയും മാറ്റി പുതിയ പ്രസിഡന്റുമാരെ തെരഞ്ഞെടുത്തത്. യുവാക്കള്‍ക്ക് പ്രാതിനിധ്യം നല്‍കിയായിരുന്നു പുനഃസംഘടന.

Top