ന്യൂഡൽഹി: ജില്ലാ കോൺഗ്രസ് അധ്യക്ഷൻമാരെ പട്ടിക പ്രഖ്യാപിച്ചു.
ഗ്രൂപ്പിന് പ്രാധാന്യം നൽകാതെ, പുതുമുഖങ്ങൾക്കും യുവജനങ്ങൾക്കും മുൻഗണന നൽകിയാണ് പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലെ ഒരു ഡിസിസി പ്രസിഡന്റിനെപോലും എഐസിസി പുറത്തുവിട്ട പട്ടികയിൽ നിലനിർത്തിയിട്ടില്ല. കൂടാതെ, കൊല്ലം ഡിസിസി പ്രസിഡന്റായി ബിന്ദു കൃഷ്ണ സ്ഥാനംപിടിച്ചതോടെ വനിതാ പ്രതിനിധ്യവും ഉറപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിനു കഴിഞ്ഞു.
ഡിസിസി പ്രസിഡന്റുമാർ: ടി.എൻ.പ്രതാപൻ (തൃശൂർ), നെയ്യാറ്റിൻകര സുനിൽ (തിരുവനന്തപുരം), ഐ.സി.ബാലകൃഷ്ണൻ (വയനാട്), എം.ലിജു (ആലപ്പുഴ), ബാബു ജോർജ് (പത്തനംതിട്ട), ടി.ജെ.വിനോദ് (എറണാകുളം), വി.വി.പ്രകാശ് (മലപ്പുറം), ഹക്കിം കുന്നേൽ (കാസർഗോഡ്), സതീശൻ പാച്ചേനി (കണ്ണൂർ), ടി.സിദ്ദിഖ് (കോഴിക്കോട്), ബിന്ദു കൃഷ്ണ (കൊല്ലം), ജോഷി ഫിലിപ്പ് (കോട്ടയം), ഇബ്രാഹിം കുട്ടി കല്ലാർ (ഇടുക്കി), വി.കെ.ശ്രീകണ്ഠൻ (പാലക്കാട്).
ഗ്രൂപ്പില്ലാത്ത ഡിസിസി അധ്യക്ഷൻമാരെ നിയമിക്കുന്നതിനായി എ, ഐ ഗ്രൂപ്പ് നേതാക്കൾ നെയ്യാർ ക്യാമ്പിൽ ധാരണയിലെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു.
യുവനേതാക്കളെ പ്രഖ്യാപിച്ചതിലൂടെ അഴിമതി ആരോപണങ്ങൾ ഏറെ നേരിടുന്ന കോൺഗ്രസിന് പുതുജീവൻ നൽകാനാണ് എഐസിസി ലക്ഷ്യമിടുന്നത്