ന്യൂഡല്‍ഹി: തലസ്ഥാനത്ത് മെട്രോയിലും ബസുകളിലും യാത്ര ചെയ്യുന്നതിന് പുതിയ കാര്‍ഡുമായി ഡല്‍ഹി സര്‍ക്കാര്‍. ഒരേ കാര്‍ഡ് ഉപയോഗിച്ച് തന്നെ മെട്രോയിലും ബസിലും യാത്ര ചെയ്യുന്നതിനായി ‘ഡല്‍ഹി കോമണ്‍ മൊബിലിറ്റി കാര്‍ഡ്’ പദ്ധതിക്കു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തുടക്കം കുറിച്ചു.
പുതിയ മൊബിലിറ്റി കാര്‍ഡ് ഉപയോഗിച്ച് മെട്രോയിലും തെരഞ്ഞെടുത്തിരിക്കുന്ന 250 ബസുകളിലുമാണ് യാത്ര ചെയ്യാന്‍ സാധിക്കുക. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്കു തുടക്കം കുറിക്കുന്നത്. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ 200 ബസുകളിലും 50ക്ലസ്റ്റര്‍ ബസുകളിലും മെട്രോയിലുമാണ് പുതിയ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാന്‍ സാധിക്കുക.