ന്യൂഡല്‍ഹി: ജമ്മു-കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടതായി മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരം. സമാധാനം പുനസ്ഥാപിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും, ജമ്മു-കാശ്മീരിലെ പ്രശ്‌നങ്ങള്‍ കാലാകാലങ്ങളായി തങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ടെന്നും ചിദംബരം വ്യക്തമാക്കി.
കാശ്മീര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മുന്‍ പ്രധാനമന്ത്രിമാരായിരുന്ന മന്‍മോഹന്‍ സിംങും, അടല്‍ ബിഹാരി വാജ്‌പേയും സ്വീകരിച്ച നടപടികളെയും ചിദംബരം പ്രശംസിച്ചു. കാശ്മീരിലെ പ്രശ്‌നപരിഹാരത്തിനായി ഇരു നേതാക്കളും സജീവമായി പ്രവര്‍ത്തിച്ചുവെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.