ന്യൂഡല്‍ഹി: കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ട്വീറ്റിലൂടെയാണ് അദ്ദേഹം പിന്തുണ അറിയിച്ചിരിക്കുന്നത്.
‘രാകേഷ് ജി, ഞങ്ങളെല്ലാവരും കര്‍ഷകര്‍ക്ക് പിന്തുണ നല്‍കി രംഗത്തുണ്ട്. നിങ്ങളുടെ ആവശ്യങ്ങളെല്ലാം പ്രധാനമാണ്. കര്‍ഷക തൊഴിലാളികളെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നതും കര്‍ഷക നേതാക്കള്‍ക്കെതിരെ വ്യാജ കേസുകള്‍ ചുമത്തുന്നതും കര്‍ഷക പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതും തീര്‍ത്തും തെറ്റായ കാര്യമാണ്,’ കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.
राकेश जी, हम पूरी तरह से किसानों के साथ हैं। आपकी माँगे वाजिब हैं। किसानों के आंदोलन को बदनाम करना, किसानों को देशद्रोही कहना और इतने दिनों से शांति से आंदोलन कर रहे किसान नेताओं पर झूठे केस करना सरासर ग़लत है। https://t.co/B20DILWzy3
— Arvind Kejriwal (@ArvindKejriwal) January 29, 2021
ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് വൈദ്യുതിയും കുടിവെള്ള സംവിധാനവും കേന്ദ്രം ഇടപെട്ട് നിര്‍ത്തലാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു കേന്ദ്ര നടപടി.
എന്നാല്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് കുടിവെള്ള സംവിധാനം അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ പുന:സ്ഥാപിച്ച് നല്‍കി. ഇതിന് നന്ദി അറിയിച്ച് കൊണ്ട് രാകേഷ് ടിക്കായത്ത് ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടാണ് കെജ്രിവാള്‍ പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.