മതചിഹ്നമുഉള്ള നാണയങ്ങള്‍ പിന്‍വലിക്കണമെന്ന് ; ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി

coins

ന്യൂഡല്‍ഹി: മതചിഹ്നമുഉള്ള നാണയങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം തള്ളി ഡല്‍ഹി ഹൈക്കോടതി. നാണയങ്ങളിലെ മതചിഹ്നങ്ങള്‍ രാജ്യത്തിന്റെ മതേതര സ്വഭാവത്തിനു തിരിച്ചടിയാകില്ലെന്ന് വ്യക്തമാക്കിയാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തലും, ജസ്റ്റിസ് ഹരിശങ്കറും ഡല്‍ഹി സ്വദേശികളുടെ ആവശ്യം തള്ളിയത്.

2010, 2013 വര്‍ഷങ്ങളിലെ നാണയങ്ങളില്‍ ബൃഹദീശ്വര ക്ഷേത്രത്തിന്റെയും, മാതാ വിഷ്‌ണോദേവിയുടെയും ചിത്രങ്ങള്‍ പതിപ്പിച്ചിരുന്നു. ഈ നാണയങ്ങള്‍ പിന്‍വലിക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഈ ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കുവാന്‍ ഹര്‍ജിക്കാര്‍ക്ക് സാധിച്ചിരുന്നില്ല.

Top