പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ വരും; തിരഞ്ഞെടുപ്പുപ്രഖ്യാപനം വൈകിയേക്കും

തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് പുതിയൊരു നിയമം ഈയിടെ പാര്‍ലമെന്റ് പാസാക്കിയിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെക്കൂടി ഉള്‍പ്പെടുത്തി മൂന്നംഗപാനല്‍ നിയമിക്കണമെന്ന് സുപ്രീംകോടതി വിധിച്ചതിനുപിന്നാലെയാണിത്.

കോടതിവിധി മറികടക്കാനുണ്ടാക്കിയ പുതിയ നിയമപ്രകാരം പ്രധാനമന്ത്രി, കേന്ദ്രമന്ത്രിസഭയിലെ മറ്റൊരംഗം, പ്രതിപക്ഷനേതാവോ ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയുടെ നേതാവോ ഉള്‍പ്പെടുന്ന സമിതിയാണ് കമ്മിഷണര്‍മാരെ നിയമിക്കേണ്ടത്. ലോക്‌സഭയിലെ വലിയ പ്രതിപക്ഷകക്ഷിയുടെ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെ സര്‍ക്കാര്‍ വിവരങ്ങള്‍ അറിയിച്ചു. പ്രധാനമന്ത്രിസമിതി 15-നാണ് ചേരുന്നതെങ്കില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപനവും വൈകിയേക്കാം.

നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാളും ആഭ്യന്തരസെക്രട്ടറിയും പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറിയും അടങ്ങുന്ന സെര്‍ച്ച് കമ്മിറ്റിയാണ് കേന്ദ്രസെക്രട്ടറിമാരില്‍നിന്ന് കമ്മിഷണര്‍മാരെ നിയമിക്കാനുള്ള അഞ്ചുപേരുടെ പട്ടിക തയ്യാറാക്കേണ്ടത്. ഇതാണ് പ്രധാനമന്ത്രിയുടെ സമിതി പരിശോധിക്കുക.

ശനിയാഴ്ച വൈകിയാണ് ഗോയലിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചതായി നിയമമന്ത്രാലയം അറിയിച്ച് ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്.

 

Top