പി.എസ്.സി മാറ്റിവെച്ച പരീക്ഷകള്‍ക്ക് ശേഷം പുതിയ പരീക്ഷ തീയതി തീരുമാനിക്കും

തിരുവനന്തപുരം: പി.എസ്.സി.യുടെ പുതിയ പരീക്ഷകളുടെ തീയതി മാറ്റിവെച്ച 62 പരീക്ഷകള്‍ പൂര്‍ത്തിയാക്കിയശേഷം നിശ്ചയിക്കും. മാത്രമല്ല സ്‌കൂളുകള്‍ തുറക്കുന്നതുകൂടി കണക്കിലെടുത്തതിന് ശേഷമേ പുതിയ പരീക്ഷത്തിയതി നിശ്ചയിക്കാനാകൂവെന്നും പിഎസ് സി ഓഫീസ് അറിയിച്ചു.

മേയ് 30 വരെയുള്ള പരീക്ഷാ കലണ്ടറാണ് പി.എസ്.സി. തയ്യാറാക്കിയിരുന്നത്.
ജൂണ്‍ മുതലുള്ള കലണ്ടറാണ് പ്രസിദ്ധീകരിക്കാനുള്ളത്. മേയ് മൂന്നിന് ലോക്ക്ഡൗണ്‍ അവസാനിച്ചശേഷമായിരിക്കും അക്കാര്യം പരിശോധിക്കുന്നത്.

അതേസമയം,കെ.എ.എസിന്റെ മുഖ്യപരീക്ഷ ജൂലായില്‍ രണ്ടുദിവസമായി നടത്തുമെന്ന് പി.എസ്.സി. പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ആദ്യപരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. അതിന്റെ മാര്‍ക്കനുസരിച്ചാണ് മുഖ്യപരീക്ഷ എഴുതാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുക. ഇത് വൈകുന്നതിനാല്‍ മുഖ്യപരീക്ഷ ജൂലായില്‍ത്തന്നെ നടത്താനാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

ഇതിന്റെ റാങ്ക്പട്ടിക നവംബര്‍ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നും പി.എസ്.സി. അറിയിച്ചിരുന്നു.

Top