ഉപയോക്താവ് ഏറ്റവും കൂടുതല്‍ തവണ ചാറ്റ് ചെയ്യുന്നവരുടെ കോണ്ടാക്ട് ലൈവാക്കി നിര്‍ത്തുന്ന റാങ്കിങ് ഫീച്ചറുമായി വാട്‌സ് ആപ്പ്. ഇപ്പോള്‍ ഐ.ഓ.എസ് അധിഷ്ഠിതമായ ആപ്പിള്‍ സ്മാര്‍ട്ട്ഫോണുകളിലാണ് റാങ്കിംഗ് ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഉടന്‍ തന്നെ ആന്‍ഡ്രോയിഡിലേക്കും എത്തുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്ടാക്ടുകളെ വാട്‌സ്ആപ്പ് നീരിക്ഷിച്ച് കൂടുതല്‍ ചാറ്റ് ചെയ്ത സുഹൃത്ത് അപ്‌ഡേറ്റ് ചെയ്യുന്ന സ്റ്റാറ്റസും മറ്റ് അപ്‌ഡേഷനുമെല്ലാം പ്രത്യേകമായി അറിയിക്കും. ഇതിനായി ദീര്‍ഷകാലം കോണ്ടാക്ടുകളെ വാട്‌സ് നിരീക്ഷിച്ചിട്ടായിരിക്കും റാങ്കിങ് തീരുമാനിക്കുക.
വാട്‌സ് ആപ്പില്‍ ആര്‍ക്കാണോ കൂടുതല്‍ തവണ വീഡിയോ- ചിത്രങ്ങള്‍ എന്നിവ അയക്കുന്നത്, കോള്‍ ചെയ്യുന്നത് എന്നതിനനുസരിച്ചായിരിക്കും പ്രയോറിറ്റി തീരുമാനിക്കുക. അതുപോലെ തുടര്‍ച്ചയായി സ്റ്റാറ്റസ് നിരീക്ഷിക്കാതിരിക്കുകയോ മെസേജുകള്‍ വായിക്കാതിരിക്കുകയോ ചെയ്താല്‍ ആ കോണ്ടാക്ടിന്റെ പ്രയോറിറ്റി നഷ്ടപ്പെടുകയും ചെയ്യുന്നു.