ഐഫോണുകള്‍ക്ക് വേണ്ടിയുള്ള ഗൂഗിള്‍ ക്രോം വെബ് ബ്രൗസറില്‍ പുത്തന്‍ ഫീച്ചറുകള്‍

 

 

ഫോണുകള്‍ക്ക് വേണ്ടിയുള്ള ഗൂഗിള്‍ ക്രോം വെബ് ബ്രൗസറില്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു. ക്രോമിന്റെ ഏറ്റവും പുതിയ ഐഒഎസ് വേര്‍ഷനിലാണ് ഉപഭോക്താക്കള്‍ക്ക് ക്യാമറ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ക്ക് വേണ്ടി തിരയാനാവുക. മെച്ചപ്പെട്ട ട്രാന്‍സിലേഷന്‍ കഴിവുകള്‍, എളുപ്പം കലണ്ടര്‍ ഇവന്റുകള്‍ നിര്‍മിക്കാനുള്ള സൗകര്യം എന്നിവയും ക്രോമിലൂടെ സാധിക്കും.

പുതിയ ഗൂഗിള്‍ക്രോം ഐഒഎസ് പതിപ്പില്‍ ബ്രൗസറിനുള്ളില്‍ തന്നെ മിനി ഗൂഗിള്‍ മാപ്പ് തുറക്കാനുള്ള സൗകര്യമുണ്ടാവും. മാപ്പിനായി പുറത്തുള്ള ആപ്പ് തുറക്കേണ്ടി വരില്ല. വെബ്സൈറ്റിലെ അഡ്രസുകള്‍ തിരിച്ചറിയാന്‍ എഐ ഉപയോഗിക്കും. ഇവ മിനി മാപ്പില്‍ നോക്കാനുള്ള സൗകര്യം ലഭ്യമാക്കും.

ഗൂഗിള്‍ ലെന്‍സ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ഗൂഗിള്‍ ക്രോം ഐഒഎസിലെ ക്യാമറ വെബ് സെര്‍ച്ച് സംവിധാനം. തിരയേണ്ട വസ്തുവിന്റെ ചിത്രം ബ്രൗസറില്‍ നിന്ന് നേരിട്ട് ക്യാമറ ഉപയോഗിച്ച് പകര്‍ത്താനാവും. നിങ്ങള്‍ തിരഞ്ഞ വസ്തുവിന് സമാനമായ സെര്‍ച്ച് റിസല്‍ട്ടില്‍ കാണാം. താമസിയാതെ ഐഫോണ്‍ ഗാലറിയില്‍ നിന്ന് നേരിട്ട് ചിത്രങ്ങള്‍ തിരയാനുള്ള സൗകര്യവും എത്തുമെന്നും ഗൂഗിള്‍ പറയുന്നു.

ലൊക്കേഷന്‍ അനുസരിച്ചുള്ള ട്രാന്‍സ്ലേഷന്‍ സംവിധാനവും ക്രോം ഐഒഎസില്‍ ഒരുക്കിയിട്ടുണ്ട്. ലൊക്കേഷന്‍, സമയം, ഇവന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി എളുപ്പം കലണ്ടര്‍ ഇവന്റുകള്‍ ബ്രൗസറില്‍ നിന്ന് നേരിട്ട് നിര്‍മിക്കാം.

ഈ ഫീച്ചറുകളിലൂടെ ആപ്പിളിന്റെ സഫാരി വെബ് ബ്രൗസറിന് ശക്തമായ എതിരാളിയായിരിക്കുകയാണ് ഗൂഗിള്‍ ക്രോം.

 

Top