ഹൈക്ക്‌ മെസ്സഞ്ചര്‍ ഗ്രൂപ്പുകള്‍ക്കായി പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചു

hike

പഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ആദ്യ ആഭ്യന്തര മെസ്സേജിങ് പ്ലാറ്റ്‌ഫോമായ ഹൈക്ക് മെസ്സഞ്ചര്‍ ഗ്രൂപ്പുകള്‍ക്കായി വോട്ട്, ബില്‍ സ്പ്ലിറ്റ്, ചെക് ലിസ്റ്റ് , റിമൈന്‍ഡറുകളോട് കൂടിയ ഇവന്റുകള്‍, ടീന്‍ പാട്ടി പോലുള്ള പുതിയ സോഷ്യല്‍ സവിശേഷതകള്‍ അവതരിപ്പിച്ചു.

പുതിയ സവിശേഷതകള്‍ ഗ്രൂപ്പിനുള്ളില്‍ ഷെയറിങ് വളരെ എളുപ്പമാക്കി തീര്‍ക്കും. കൂടാതെ പ്രവര്‍ത്തന ക്ഷമതയും ആസ്വാദനവും ശക്തമാക്കുമെന്ന്‌ ഹൈക്ക് മെസ്സഞ്ചറിന്റെ സിടിഒ വിശ്വനാഥ് രാമറാവു വ്യക്തമാക്കി.

ആയിരം അംഗങ്ങള്‍ വരെയുള്ള ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഈ ഫീച്ചറുകള്‍ പ്രാവര്‍ത്തികമാകും.

‘ബില്‍ സ്പ്ലിറ്റ് ‘ വഴി മൂവി ടിക്കറ്റ് , ഹോട്ടല്‍ ബില്ല്, വാടക തുടങ്ങിയവയെല്ലാം പങ്കുവയ്ക്കാം.

അടുത്തിടെ വാലറ്റ് ശക്തമാക്കുന്നതിനായി കമ്പനി എയര്‍ടെല്‍ പേമെന്റ് ബാങ്കുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു.

എയര്‍ടെല്‍ പേമെന്റ്‌സ് ബാങ്കിന് ഹൈക്കിന്റെ 100 ദശലക്ഷത്തോളം ഉപയോക്താക്കളിലേക്ക് എത്തിച്ചേരാനും ഹൈക്ക് വാലറ്റ് ഉത്പന്നനിര ശക്തമാക്കാനും സാധിക്കും.

2012ല്‍ ആണ് ഹൈക്ക് ഇന്ത്യയില്‍ ആരംഭിക്കുന്നത്‌. 2016 ജനുവരിയോടെ 100 ദശലക്ഷത്തോളം ഉപയോക്താക്കളെ കമ്പനിയ്ക്ക് നേടാനായി.

2016 ആഗസ്റ്റില്‍ ഹൈക്ക് നാലാംഘട്ട ധനസമാഹരണത്തിന്റെ ഭാഗമായി ടെന്‍സെന്റില്‍ നിന്നും 175 ദശലക്ഷം ഡോളറും ഫോക്‌സ്‌കോണില്‍ നിന്നും 1.4 ബില്യണ്‍ ഡോളറും സമാഹരിച്ചിരുന്നു.

ഇതോടെ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 1 ബില്യണ്‍ ഡോളറിന് മേല്‍ മൂല്യം നേടുന്ന കമ്പനിയായി ഹൈക്ക് മാറി.

Top