കലഭാവന്‍ മണിയെയും അനന്യയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജോണ്‍സണ്‍ എസ്തപ്പാന്‍ ഒരുക്കാനിരുന്ന ചിത്രത്തില്‍ ടിനി ടോം നായകനാകും. മണിയുടെ മരണത്തെ തുടര്‍ന്നാണ് ചിത്രത്തിലേക്ക് പുതിയ കഥാപാത്രങ്ങളെ സംവിധായകന്‍ കണ്ടത്തിയത്.
ജോണ്‍സണ്‍ എസ്തപ്പാന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡഫേദര്‍. ടിനിം ടോമും മാളവികയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മണിയുടെ വിയോഗത്തെ തുടര്‍ന്നാണ് ചിത്രത്തിലേക്ക് പുതിയ കഥാപാത്രങ്ങളെ കണ്ടത്തിയത്. ടിനി ടോമാണ് ചിത്രത്തിലെ മണിക്ക് നിശ്ചയിച്ചിരുന്ന കഥാപാത്രത്തെ അവതരിപ്പിക്കുക.
അയ്യപ്പന്‍ എന്നാണ് ടിനി ടോം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. താന്‍ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ചിത്രത്തിലേത്. തന്റെ സിനിമാ ജീവിതത്തിലെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിതെന്നും ടിനി ടോം പറയുന്നു.
തന്റെ സിനിമാ കരിയറില്‍ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണിത്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി അഭിനയ ശൈലിയിലും ശരീര ഭാഷയില്‍ പോലും മാറ്റം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
അനന്യ ചിത്രത്തില്‍ പിന്മാറിയതിനാല്‍ മാളവികയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുക.
ദേവന്‍, ടിജി രവി, സന്തോഷ് കീഴാറ്റൂര്‍, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സില്‍വര്‍ സ്‌ക്രീന്‍ സിനിമയുടെ ബാനറില്‍ ഷാജന്‍ കെ ഭരതാണ് ചിത്രം നിര്‍മിക്കുന്നത്.