ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്,പാര്‍വതി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി എഡിറ്റര്‍ മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദിലേക്ക് മാറ്റി.
ഫാസില്‍ സിനിമകളിലൂടെ നായകന്മാരായി അരങ്ങേറ്റം കുറിച്ച ഇരുവരും ആദ്യമായാണ് ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്. ചാര്‍ളിക്ക് ശേഷം പാര്‍വതി നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
പി. വി. ഷാജി കുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു. ദുബായ്, ബാഗ്ദാദ് എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷനുകള്‍. ഇത് ആദ്യമായാണ് ഒരു മലയാള സിനിമ ബാഗ്ദാദില്‍ ചിത്രീകരിക്കുന്നത്.
ഇറാക്കിലെ ആഭ്യന്തര കലഹങ്ങളില്‍ പെട്ടുപോകുന്ന മലയാളി നഴ്സുമാരുടെ കഥായാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല