തിരുവനന്തപുരം: കേരളത്തില്‍ പുതിയ 500 രൂപ നോട്ടുകള്‍ വിതരണം ചെയ്തു തുടങ്ങി. ഇന്നും നാളെയും എടിഎമ്മുകള്‍ വഴി മാത്രമായിരിക്കും വിതരണം.
പഴനോട്ടുകള്‍ക്ക് പകരമെത്തിച്ച 2000 രൂപയുടെ നോട്ടുകളാണ് മിക്ക എടിഎമ്മുകളിലും ലഭിച്ചിരുന്നത്. ഇതോടെ, പഴയ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതുമൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ ഒരു പരിധി വരെ കുറയുമെന്നാണ് കരുതുന്നത്.
രണ്ട് വിമാനങ്ങളാലായിട്ടാണ് 500ന്റെയും 100ന്റെയും നോട്ടുകള്‍ കഴിഞ്ഞ ദിവസം നാസിക്കില്‍ നിന്നും തിരുവനന്തപുരത്ത് എത്തിച്ചത്. സംസ്ഥാനം നേരിടുന്ന ചില്ലറക്ഷാമം ഇതിലൂടെ പരിഹരിക്കാം എന്നാണ് പ്രതീക്ഷ.
സംസ്ഥാനത്തെ ഇടപാടുകള്‍ക്കാവശ്യമായ പണം ബാങ്കിലുണ്ടെന്നും ഇനി നോട്ട് ക്ഷാമം ഉണ്ടാവില്ലെന്നുമാണ് റിസര്‍വ് ബാങ്ക് അറിയിച്ചു. പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം മാത്രമാണ് ഇനിയുള്ള പ്രതിസന്ധി.