ഫ്‌ളോറിഡ: യുഎസിലെ ഫ്‌ളോറിഡയില്‍ 10 പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധയുണ്ടെന്നു കണ്ടെത്തി. ഇതോടെ ഫ്‌ളോറിഡയില്‍ മാത്രം സിക്ക ബാധിതരുടെ എണ്ണം 14 ആയി. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ നാലു പേര്‍ക്ക് സിക്ക സ്ഥിരീകരിച്ചിരുന്നു.
ഫ്‌ളോറിഡയില്‍ സിക്ക വൈറസ് ബാധ സ്ഥിരീകരിച്ച നാലു പേരും സമീപകാലത്ത് വിദേശയാത്ര നടത്തിയവരല്ലെന്ന് അന്വേഷണത്തില്‍ ബോധ്യമായിരുന്നു. എന്നാല്‍ പുതുതായി രോഗം സ്ഥിരീകരിച്ചവര്‍ വിദേശയാത്ര നടത്തിയിട്ടുണ്ടേ എന്ന കാര്യം വ്യക്തമായിട്ടില്ല.
ഫ്‌ളോറിഡ ഗവര്‍ണര്‍ റിക് സ്‌കോട്ട് ആണ് ഈ വിവരം പുറത്തു വിട്ടത്. രോഗപ്രതിരോധ കേന്ദ്രങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിവരം പുറത്തുവിട്ടത്. ഇതേത്തുടര്‍ന്ന് ഗര്‍ഭിണികളായ സ്ത്രീകള്‍ ഏറെ ശ്രദ്ധിക്കണമെന്നും രോഗബാധയുണ്ടെന്നറിഞ്ഞ സ്ഥലങ്ങളിലൂടെയുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.