രണ്ടാം തലമുറ ടെസ്ല റോഡ്സ്റ്റര്‍ ഇലക്ട്രിക് സെഡാന്‍ വിപണിയിലെത്തുന്നത് വൈകുമെന്ന് എലോണ്‍ മസ്‌ക്. സൈബര്‍ ട്രക്കിന് അനുകൂലമായി തീരുമാനമെടുത്തതാണ് സൂപ്പര്‍ സെഡാന്റെ അരങ്ങേറ്റം വൈകാന്‍ ഇടയാക്കിയത്. രണ്ട് വര്‍ഷത്തെ കാലതാമസത്തിന് ശേഷം 2022-ല്‍ വാഹനം രണ്ട് വാഹനങ്ങളും അരങ്ങേറ്റം കുറിക്കുമെന്നാണ് മസ്‌ക് വെളിപ്പെടുത്തിയിരിക്കുന്നത്. പുതിയ ടെസ്ല റോഡ്സ്റ്ററിന്റെ എഞ്ചിനീയറിംഗ് ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും. തുടര്‍ന്ന് അടുത്ത വര്‍ഷം ഉല്‍പ്പാദനം ആരംഭിക്കും.
സമ്മര്‍ സീസണോടെയാകും സെഡാനെ വില്‍പ്പനയ്ക്ക് എത്തിക്കുക. വാഹനത്തിലേക്ക് ട്രൈ-മോട്ടോര്‍ ഡ്രൈവ് സംവിധാനവും നൂതന ബാറ്ററിയും ഉള്‍ചേര്‍ക്കുന്നതിനാല്‍ ഇതിന്റെ വികസനത്തിനായി കൂടുതല്‍ സമയം വേണ്ടിവരും. 2017 ലാണ് റോസ്റ്റര്‍ ഇലക്ട്രിക്കിനെ ടെസ്ല ആദ്യമായി വിപണിയില്‍ എത്തിക്കുന്നത്. 1.9 സെക്കന്‍ഡിനുള്ളില്‍ 0-96 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഏകദേശം 1,000 കിലോമീറ്റര്‍ ശ്രേണി വാഗ്ദാനം ചെയ്തിരുന്ന സെഡാന്‍ ഏറ്റവും വേഗതയേറിയ പ്രൊഡക്ഷന്‍ കാറായിരുന്നു.
കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ 50,000 ഡോളര്‍ വരെ ഡൗണ്‍ പേയ്മെന്റായി നല്‍കേണ്ടിവരും. രണ്ട് സെക്കന്‍ഡിനുള്ളില്‍ 0-96 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുന്ന ടെസ്ല മോഡല്‍ എസ് പ്ലെയ്ഡ് പ്ലസ് വേരിയന്റിന്റെ പരിധി ടെസ്ല വര്‍ധിപ്പിക്കും.
പുതിയ റോഡ്സ്റ്റര്‍ ഇലക്ട്രിക് സെഡാനായി ടെസ്ല സ്പേസ് എക്സ് പാക്കേജ് ആസൂത്രണം ചെയ്യുന്നതായും അഭ്യൂഹമുണ്ട്. 1.9 സെക്കന്‍ഡിനുള്ളില്‍ 0-60 മൈല്‍ വേഗത കൈവരിക്കുന്ന അടിസ്ഥാന മോഡലിനെക്കാള്‍ കൂടുതല്‍ കരുത്തുറ്റ റോഡ്സ്റ്ററിന്റെ ഉയര്‍ന്ന പതിപ്പുകളും ഇത്തവണയുണ്ടാകുമെന്നും മസ്‌ക് സൂചന നല്‍കിയിട്ടുണ്ട്. പുതിയ ടെസ്ല മോഡല്‍ എസിന്റെ പ്രാരംഭ വില 119,000 ഡോളറാണ്.