മഹീന്ദ്ര സ്‌കോര്‍പിയോ പുതിയ മാറ്റങ്ങളുമായി നിരത്തിലെത്താന്‍ ഒരുങ്ങുന്നു. വാഹനം 2020-ഓടെ കൂടുതല്‍ ദൃഢമായ പ്ലാറ്റ്ഫോമില്‍ വീണ്ടും എത്തുമെന്നാണ് കമ്പനി പുറത്തുവിടുന്ന റിപ്പോര്‍ട്ട്.
കാഴ്ചയില്‍ മുന്‍തലമുറ മോഡലുകളെക്കാള്‍ വ്യത്യസ്തമായിരിക്കും പുതുതായി ഇറങ്ങുന്ന മോഡല്‍. ഗ്രില്ല്, ക്ലാഡിങ്ങും സ്‌കിഡ് പ്ലേറ്റും നല്‍കിയിട്ടുള്ള ബംമ്പര്‍, പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍ഇഡി ഫോഗ്ലാമ്പ് എന്നിവ മുന്‍വശത്തിന് പുതുമ നല്‍കുന്നതായിരിക്കും.
അതോടൊപ്പം ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, പുതിയ ഡിസൈനില്‍ ഒരുങ്ങുന്ന ഡാഷ്ബോര്‍ഡ് എന്നിവ ഇന്റീരിയറിനെ സമ്പന്നമാക്കും. കംഫര്‍ട്ടബിള്‍ യാത്രയ്ക്കും കണക്ടിവിറ്റി സംവിധാനങ്ങള്‍ക്കും പ്രധാന്യം നല്‍കുന്ന ഇന്റീരിയറായിരിക്കും ഈ വാഹനത്തില്‍ ഉണ്ടാകുക.