പുതിയ ഡിസൈനിൽ തിളങ്ങാനൊരുങ്ങി റോയൽ എൻഫീൽഡ് തണ്ടര്‍ബേഡ് ബൈക്ക്

റോയല്‍ എന്‍ഫീല്‍ഡിന്റെ തണ്ടര്‍ബേഡ് ബൈക്ക് പുതിയ ഡിസൈനില്‍ തിളങ്ങാന്‍ ഒരുങ്ങുന്നു. ഇതോടെ തണ്ടര്‍ബേഡിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

പുതിയ തണ്ടര്‍ബേഡ് 400 സിസിയായിരിക്കുമെന്നാണ് സൂചന. നിലവിലുള്ള 350 സിസിക്കും 500 സിസിക്കും പകരക്കാരനാകും ഈ എന്‍ജിനെന്നാണ് ലഭിക്കുന്ന സൂചന.

വാഹനത്തിന്റെ പിന്‍ഭാഗത്താണ് മാറ്റം കൊണ്ടുവരുന്നത്. വളരെ പുതുമ തോന്നിക്കുന്ന ടെയ്ല്‍ലാമ്പാണ് പുതിയ തണ്ടര്‍ബേഡില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. വൃത്താകൃതിയിലുള്ളതും വലിപ്പം കുറഞ്ഞതുമായ ലൈറ്റ് കാഴ്ചയില്‍ ജാവയുമായി വിദൂരസാമ്യം തോന്നുന്നുണ്ട്.

മാത്രമല്ല സീറ്റുകളിലും പ്രകടമായ മാറ്റം വരുത്തിയിട്ടുണ്ട്. സ്പ്ലിറ്റ് സീറ്റാണ് പുതിയ തണ്ടര്‍ബേഡിലുള്ളത്.

Top