ഹോണ്ടയുടെ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്ക്; ആഫ്രിക്കന്‍ ട്വിന്നിനെ അവതരിപ്പിച്ചു

ഹോണ്ടയുടെ അഡ്വഞ്ചര്‍ ടൂറര്‍ ബൈക്കാണ് സിആര്‍ഫ് 1100എല്‍ ആഫ്രിക്കന്‍ ട്വിന്‍. ബൈക്കിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. അഡ്വഞ്ചര്‍ ബൈക്കിന് 15.35 ലക്ഷവും 16.10 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില. മേയ് മാസത്തോടെ വാഹനം ഉപയോക്താക്കളില്‍
എത്തുമെന്നാണ് വിവരം.

മാനുവല്‍, ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക് എന്നീ രണ്ട് വേരിയന്റുകളിലാണ് വാഹനം എത്തുക. ഡിസൈനിലെല്ലാം നിരവധി മാറ്റങ്ങള്‍ വരുത്തിയായിരിക്കും വാഹനം എത്തുക. കൂടാതെ മുന്‍ മോഡലിനെക്കാള്‍ ഭാരം കുറച്ചായിരിക്കും പുതിയ ആഫ്രിക്ക ട്വിന്‍ എത്തുക.

ഈ വാഹനത്തിന്‍ നല്‍കിയത് ബിഎസ്-6 നിലവാരത്തിലുള്ള 1084 സിസി എന്‍ജിനാണ്. 102 ബിഎച്ച്പി പവറും 105 എന്‍എം ടോര്‍ക്കുമായിരിക്കും നല്‍കുക. ട്രാന്‍സ്മിഷന്‍ ആറ് സ്പീഡ് ഡിസിടിയായിരുന്നു.

Top