രാജ്യത്തെ ഡിറ്റിഎച്ച് സർവീസുകൾക്ക് ഇനിമുതൽ പുതിയ മാർഗ്ഗരേഖ

ൽഹി : ഇന്ത്യയിൽ ഡിടിഎച്ച് സര്‍വീസുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ പുതുക്കിയ മാര്‍ഗ്ഗരേഖയ്ക്ക് ബുധനാഴ്ച ചേര്‍ന്ന കേന്ദ്രമന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ഇത് പ്രകാരം ഇനി മുതല്‍ രാജ്യത്തെ ഡിടിഎച്ച് സര്‍വീസുകള്‍ക്ക് അനുവദിക്കുന്ന ലൈസന്‍സ് 20 കൊല്ലത്തേക്കായിരിക്കും. നേരത്തെ ഇത് 10 കൊല്ലമായിരുന്നു. ഒപ്പം ലൈസന്‍സ് ഫീയിലും കേന്ദ്രം കുറവു വരുത്തിയിട്ടുണ്ട്. ഡിടിഎച്ച് മേഖലയിലെ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രകാരം ഈ രംഗത്ത് ഇനി നൂറുശതമാനം വിദേശ നിക്ഷേപം സാധ്യമാണ്.

ഇതുവരെ ഇത് 49 ശതമാനം വിദേശ നിക്ഷേപമായിരുന്നു. ടെലികോം റെഗുലേറ്ററി അതോററ്ററിയുമായി ആലോചിച്ച ശേഷമാണ് ഈ നടപടിയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജവദേക്കര്‍ മാധ്യമങ്ങളോട് പറഞ്ഞു.ഇപ്പോള്‍ തന്നെ വിവിധ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ വരവോടെ ഡിടിഎച്ചിന്‍റെ വിപണിയില്‍ ഇടിവ് സംഭവിക്കുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വിദേശ നിക്ഷേപത്തിന് പൂര്‍ണ്ണമായും തുറന്നു നല്‍കുന്നതിലൂടെ ഭാവിയില്‍ ടെക്നോളജി രംഗത്തും നിക്ഷേപം വന്ന് ഈ മേഖലയ്ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിക്കും എന്നാണ് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷ.

Top