ന്യൂഡല്‍ഹി: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ വീടുകളില്‍ വെച്ച് ഉപയോഗിക്കരുതെന്നും ആശുപത്രികളില്‍ വെച്ച് മാത്രമേ മരുന്ന് സ്വീകരിക്കാവൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളതോ ആയ രോഗികളുടെ ഹോം ഐസലേഷന് പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി.
– വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുന്ന രോഗികള്‍ ട്രിപ്പിള്‍ ലെയര്‍ മെഡിക്കല്‍ മാസ്‌ക് ഉപയോഗിക്കണം
– 8 മണിക്കൂര്‍ ഇടവേളകളില്‍ മാസ്‌ക് മാറ്റണം
– വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പാടില്ല
– ചികിത്സ സഹായി എത്തുമ്പോള്‍ രോഗിയും സഹായിയും എന്‍ 95 മാസ്‌ക് ധരിക്കണം
– സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് അണുനശീകരണം നടത്തിയശേഷമേ മാസ്‌കുകള്‍ കളയാവൂ.
– ഓക്‌സിജന്‍ സാച്യുറേഷനും ശരീരോഷ്മാവും നിരീക്ഷിക്കണം
– പാരസെറ്റമോള്‍ 650 മില്ലിഗ്രാം നാലു നേരം കഴിച്ച ശേഷവും പനിയുണ്ടെങ്കില്‍ ഡോക്ടറെ കാണണം
– ശ്വാസതടസമോ, ശക്തമായ ചുമയോ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടണം
– നിരന്തരം കൈ കഴുകുകയും ധാരാളം വെള്ളം കുടിക്കുകയും വേണം
ലക്ഷണങ്ങളില്ലാത്ത രോഗികള്‍ക്ക് 10 ദിവസത്തിന് ശേഷം ഹോം ഐസലേഷന്‍ അവസാനിപ്പിക്കാമെന്നും കോവിഡ് പരിശോധന ആവശ്യമില്ലെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.