തിരുവനന്തപുരം: കേരളത്തെ സൊമാലിയയോട് ഉപമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സോഷ്യല്‍ മീഡിയ നല്‍കിയ പരിഹാസശരങ്ങള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ട്രോള്‍ മഴ. യുഡിഎഫിന്റെ വികസന നേട്ടങ്ങളെ മുന്‍നിര്‍ത്തിയുള്ള ഉമ്മന്‍ചാണ്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനാണ് ട്രോളന്‍മാരുടെ പുതിയ പരിഹാസം. വണ്ടി വിട് ചാണ്ടി എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
സംസ്ഥാനത്ത് അഞ്ച് വര്‍ഷം കൊണ്ടുണ്ടായ വികസന നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ ഉമ്മന്‍ചാണ്ടി, പിണറായി വിജയനെ വികസന നേട്ടങ്ങളെ കുറിച്ച് തുറന്ന ചര്‍ച്ച നടത്താന്‍ ക്ഷണിക്കുന്നതായി വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഫെയ്‌സ്ബുക്കിലൂടെ തുറന്ന പോരിന് വിളിച്ച ഉമ്മന്‍ചാണ്ടിക്ക് തന്റെ പേജിലൂടെ മറുപടി പറയുമെന്ന് പിണറായി വ്യക്തമാക്കിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റിന് ഫെയ്‌സ്ബുക്ക് കമന്റിലൂടെ മറുപടി പറഞ്ഞ പിണറായിയുടെ പോസ്റ്റിന് പിന്നാലെ മുഖ്യനെതിരെ ട്രോളുകള്‍ നിറയുകയായിരുന്നു.