ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയന്‍. പ്രധാനമായും ഓഫ് റോഡ് യാത്രകള്‍ക്കായി തിരഞ്ഞെടുക്കപ്പെടുന്ന ഹിമാലയന്റെ പുതിയ മോഡലിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തായിട്ടുണ്ട്. ചോര്‍ന്ന വിവരം അനുസരിച്ച്, ഈ അഡ്വഞ്ചര്‍ ബൈക്കില്‍ പുതിയ 451.65 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഉണ്ടായിരിക്കും. പരമാവധി 40 പിഎസ് പവര്‍ ഔട്ട്പുട്ട്, ടോര്‍ക്ക് ഏകദേശം 40-45 എന്‍.എം ആയിരിക്കും.
ഹിമാലയന്‍ 450 ന് 394 കിലോഗ്രാം ഭാരവും 210 കിലോഗ്രാം കെര്‍ബ് ഭാരവുമുണ്ട്, 180 കിലോഗ്രാം ലോഡിംഗ് ശേഷിയുണ്ട്. 1510 എംഎം നീളമുള്ള വീല്‍ബേസ് ഇതിനുണ്ട്. വിലയുടെ കാര്യത്തില്‍, റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 ന് ഏകദേശം 2.8 ലക്ഷം രൂപ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു. കമ്പനി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് ബൈക്ക് സെഗ്മെന്റിലേക്കും കടക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450 നവംബര്‍ 1, 2023-ന് നിരത്തിലെത്തും. അതിന്റെ ഔദ്യോഗിക വില വെളിപ്പെടുത്തലിന് മുന്നോടിയായി, ചോര്‍ന്ന ഒരു ഹോമോലോഗേഷന്‍ രേഖ അതിന്റെ എഞ്ചിന്‍ സവിശേഷതകളും അളവുകളും സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ അഡ്വഞ്ചര്‍ ബൈക്കില്‍ പുതിയ 451.65 സിസി ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ ഉണ്ടായിരിക്കും, പരമാവധി 40പിഎസ് പവര്‍ ഔട്ട്പുട്ട്, ടോര്‍ക്ക് ഏകദേശം 40-45 എന്‍.എം ആയിരിക്കും
പൂര്‍ണമായും ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ബ്ലൂടൂത്ത് നാവിഗേഷന്‍, റൗണ്ട് ഹെഡ്ലൈറ്റ്, ഓള്‍-എല്‍ഇഡി ലൈറ്റിംഗ്, ഡ്യുവല്‍ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, ബ്രേക്ക് സിഗ്‌നലുകള്‍, ട്രിപ്പിള്‍-ഇന്‍-വണ്‍ ടെയ്ലാമ്പ് എന്നിവ ഹിമാലയന്‍ 450-ന്റെ പ്രധാന സവിശേഷതകളാണ്. ഒന്നിലധികം സീറ്റ് ഓപ്ഷനുകള്‍, മിററുകള്‍, ക്രാഷ് ഗാര്‍ഡുകള്‍, ഹാന്‍ഡില്‍ ബാര്‍ ഗാര്‍ഡുകള്‍, ഫുട്പെഗുകള്‍, ലഗേജ് സീറ്റുകള്‍ എന്നിവയും മറ്റും ഉള്‍പ്പെടെ നിരവധി ആക്സസറികള്‍ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ 450-ന് വാഗ്ദാനം ചെയ്യും.