വലിയ മാറ്റങ്ങളോടെ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ് ലിഫ്റ്റ് ഈ മാസം ഇന്ത്യന്‍ വിപണിയിലെത്തും. അതിനിടെയാണ് ക്രെറ്റ ഫെയ്‌സ് ലിഫ്റ്റിന്റെ പൂര്‍ണ ചിത്രങ്ങള്‍ പുിറത്തു വന്നത്.
ആറു വകഭേദങ്ങളിലായാണ് പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങുന്നത്. E, E+, S, SX, SX ഇരട്ട നിറം, SX (O) എന്നീ വകഭേദങ്ങളിലാണ് ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ്. വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 9.5 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെ വില പുതിയ ക്രെറ്റയ്ക്ക് പ്രതീക്ഷിക്കാം.
1.6 ലിറ്റര്‍ പെട്രോള്‍, 1.4 ലിറ്റര്‍ ഡീസല്‍, 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ പുതിയ ക്രെറ്റയില്‍ ലഭ്യമാകും. 121 bhp കരുത്തും 154 Nm torque ഉം ആണ് പെട്രോള്‍ എഞ്ചിനില്‍, അതേസമയം 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 89 bhp കരുത്തും 224 Nm torque പരമാവധി ഉത്പാദിപ്പിക്കാനാവും. 126 bhp കരുത്തും 256 Nm torque ഉം നല്‍കുന്നതാണ് 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.
പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകള്‍, പുതിയ ബമ്പറുകള്‍, ഫോഗ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയാണ് പുതിയ ക്രെറ്റയില്‍