ഹ്യുണ്ടായ് ഇന്ത്യയിലെത്തി ഇരുപത് വര്‍ഷം തികയുന്നതിന്റെ ഭാഗമായി ഗ്രാന്റ് ഐ10ന്റെ പുത്തന്‍ പതിപ്പ് പുറത്തിറക്കി. 2014ല്‍ കാര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ച ഗ്രാന്റ് ഐ10 ഏകദേശം മൂന്നുലക്ഷത്തോളം കൂടുംബങ്ങളിലെ ഒരംഗമായി മാറിയിരിക്കുന്നു.
ഈ പുതിയ എഡിഷന്‍ ഇറക്കുന്നത് വഴി കൂടുതല്‍ വില്പനയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് എക്‌സെന്റിന്റെ പ്രത്യേക പതിപ്പിനെ ഇറക്കിയത്.
പെട്രോള്‍, ഡീസല്‍ എന്നീ രണ്ട് വകഭേദങ്ങളിലാണ് പ്രത്യേക പതിപ്പിനെ ഇറക്കിയിരിക്കുന്നത്. കൂടാതെ രണ്ട് വേരിയന്റുകള്‍ക്കും 55,000, 65,000 രൂപാനിരക്കില്‍ ആനുകൂല്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.6.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റം, റെഡ്ബ്ലാക്ക് ഇന്റീരിയര്‍, റിയര്‍ സ്‌പോയിലര്‍, ബ്ലാക്ക് ബിപില്ലര്‍, ഗ്രാഫിക്‌സ് എന്നീ പുതുമകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
82ബിഎച്ച്പിയും 114എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2ലിറ്റര്‍ 4സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 70 ബിഎച്ച്പിയും 160എന്‍എം ടോര്‍ക്കും നല്‍കുന്ന 1.1ലിറ്റര്‍ 3സിലിണ്ടര്‍ ഡീസല്‍ എന്‍ജിനുമാണ് ഈ എഡിഷന് കരുത്തേകാന്‍ ഉപയോഗിച്ചിരിക്കുന്നത്.രണ്ട് എന്‍ജിനിലും 5സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നല്‍കിയിട്ടുള്ളത്.്‌പെഷ്യല്‍ എഡിഷന്റെ പെട്രോള്‍ വേരിയന്റിന് 5.65.72ലക്ഷവും, ഡീസല്‍ വേരിയന്റിന് 6.606.64ലക്ഷവുമാണ് വില(ദില്ലി എക്‌സ്‌ഷോറൂം).