ഹ്യുണ്ടായ് i20 ഫെയ്സ്ലിഫ്റ്റ് ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്. ലോഞ്ച് ടൈംലൈനിനെക്കുറിച്ച് ഇതുവരെ ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല. വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെങ്കിലും കുറച്ച് സൗന്ദര്യവര്‍ദ്ധക, ഫീച്ചര്‍ അപ്ഗ്രേഡുകളുമായിട്ടായിരിക്കും വാഹനം വിപണിയില്‍ എത്തുന്നത്. പുതിയ 2023 ഹ്യുണ്ടായ് i20 ഒരു പുതിയ തീമും അപ്‌ഹോള്‍സ്റ്ററിയും അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷ. വാല്യു ഫോര്‍ മണി പാക്കേജ് വര്‍ദ്ധിപ്പിക്കുന്നതിന്, ഒരു ഡാഷ്‌ക്യാം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, സ്റ്റാന്‍ഡേര്‍ഡ് 6 എയര്‍ബാഗുകള്‍ എന്നിവ സജ്ജീകരിക്കാന്‍ സാധ്യതയുണ്ട്. ഹ്യുണ്ടായിയുടെ വരാനിരിക്കുന്ന എക്സ്റ്റര്‍ മൈക്രോ എസ്യുവിയാണ് ഡാഷ്‌ക്യാമുമായി വരുന്ന സെഗ്മെന്റിലെ ആദ്യത്തെ വാഹനം.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്റ്റിവിറ്റി, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, കണക്റ്റട് കാര്‍ ടെക്, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയ്ക്കൊപ്പം 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പ് തുടര്‍ന്നും നല്‍കും. i20 ഫെയ്സ്ലിഫ്റ്റിന്റെ മുന്‍ഭാഗം വലിയ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. ചെറുതായി ട്വീക്ക് ചെയ്ത ബമ്പര്‍, ആരോ ആകൃതിയിലുള്ള ഇന്‍ലെറ്റുകളുള്ള ഗ്രില്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകള്‍ എന്നിവ വാഹനത്തിലുണ്ടാവും. എല്‍.ഇ.ഡി ഡി.ആര്‍.എല്ലുകളും ചെറിയ തോതില്‍ പുനഃസ്ഥാപിക്കപ്പെടും.
ഇസഡ് ആകൃതിയിലുള്ള എല്‍ഇഡി ഇന്‍സെര്‍ട്ടുകളോട് കൂടിയ പുതിയ ടെയില്‍ലാമ്പ് ക്ലസ്റ്ററുകള്‍ വാഹനത്തിനുണ്ടാവും. കൂടാതെ, നിലവിലുള്ള പോളാര്‍ വൈറ്റ്, ഫിയറി റെഡ്, ടൈഫൂണ്‍ സില്‍വര്‍, ടൈറ്റന്‍ ഗ്രേ, സ്റ്റാറി നൈറ്റ്, ഫയറി റെഡ് വിത്ത് ബ്ലാക്ക് റൂഫ്, പോളാര്‍ വൈറ്റ് വിത്ത് ബ്ലാക്ക് റൂഫ് എന്നിവയ്ക്കൊപ്പം പുതിയ കളര്‍ ഓപ്ഷനുകളും ഉണ്ടായിരിക്കാം.
നിലവിലുള്ള 1.2ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകള്‍ തുടര്‍ന്നും നല്‍കും. ആദ്യത്തേത് 114Nm-ല്‍ 83bhp പവര്‍ ഉത്പാദിപ്പിക്കുമ്പോള്‍ രണ്ടാമത്തേത് 120bhp-നും 172Nm-നും ആയിരിക്കും. 5-സ്പീഡ് മാനുവല്‍, 7-സ്പീഡ് DCT ഓട്ടോമാറ്റിക്, CVT ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളിലാണ് പുതിയ ഹ്യുണ്ടായ് i20 ഫെയ്സ്ലിഫ്റ്റ് വരുന്നത്.