തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചിട്ടുള്ളത്. കേസില്‍ മുഴുവന്‍ പ്രതികളെയും രണ്ടാഴ്ചയ്ക്കകം പിടികൂടാനും അന്വേഷണ സംഘത്തിനു നിര്‍ദേശം നല്‍കി.
ജിഷ്ണുവിന്റെ മരണത്തില്‍ അഞ്ചു പേരെ പ്രതികളാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നാം പ്രതി നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ്, രണ്ടാം പ്രതി പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍ എന്നിവരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയതത്. എന്നാല്‍, രണ്ടുപേര്‍ക്കും മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റു രേഖപ്പെടുത്തി ചോദ്യം ചെയ്ത ശേഷം ഇരുവരെയും വിട്ടയച്ചു.
കോളജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേല്‍, അധ്യാപകന്‍ സി.പി. പ്രവീണ്‍, ഇന്‍വിജിലേറ്റര്‍ ദിപിന്‍ എന്നിവരാണ് മറ്റു പ്രതികള്‍. ഇതില്‍ ശക്തിവേലും സി.പി. പ്രവീണും ജിഷ്ണുവിനെ മര്‍ദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.